വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ; മട്ടാഞ്ചേരിയിൽ രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മട്ടാഞ്ചേരിയിൽ രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. വിൽപനക്കായി സൂക്ഷിച്ച 10.3 ഗ്രാം രാസലഹരിയും 49.24 ഗ്രാം കഞ്ചാവുമായാണ് രണ്ട് യുവാക്കൾ അറസ്റ്റിലായത്. ഇരുവരെയും തോപ്പുംപടി പൊലീസാണ് പിടികൂടിയത്.
സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ചേരാനല്ലൂർ നടുവില പറമ്പിൽ വീട്ടിൽ അഗസ്റ്റിൻ സിജോ (32), മുണ്ടംവേലി ഡിക്രൂശിങ്കൽ വീട്ടിൽ വർഗീസ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപനക്കായി സൂക്ഷിച്ച 10.3 ഗ്രാം രാസലഹരിയും 49.24 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
അതേസമയം സിജോ വാടകക്ക് താമസിക്കുന്ന മുണ്ടംവേലി മഹാവീർ എൻക്ലേവിന് സമീപമുള്ള വീട്ടിൽ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ കവറിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. സംഭവത്തെ തുടർന്ന് തോപ്പുംപടി പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha