Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ നടപടിയെടുക്കും; മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ല; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്; എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും; തുറന്നടിച്ച് ഗവർണ്ണർ

17 OCTOBER 2022 12:18 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നറിയിപ്പുമായി ഗവർണർ രംഗത്ത് വന്നിരിക്കുകയാണ്. ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ നടപടിയെടുക്കുമെന്ന് ശക്തമായ താക്കീതാണ് ഗവർണർ കൊടുത്തിരിക്കുന്നത്. അന്തസ് കെടുത്താൻ നോക്കിയാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു. മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ലെന്നും കർശനമുന്നറിയിപ്പ് ഗവർണർ കൊടുത്തിരിക്കുകയാണ്.

ഗവർണർ പദവിക്ക് യാതൊരു രീതിയിലുള്ള വിലയും കൽപ്പിക്കാത്ത മന്ത്രിമാരെ കുടഞ്ഞ് എറിയുന്ന തരത്തിൽ ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മന്ത്രിമാരുടെ സ്ഥാനത്തു നിന്നും ഇളക്കാൻ പോലും താൻ മടിക്കില്ല എന്നാണ് ഗവർണർ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്.ട്വിറ്ററ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്.

എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണർ ചൂണ്ടിക്കാണിക്കുന്നത് . ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.വളരെ കർശനമായ മുന്നറിയിപ്പാണ് അദ്ദേഹം കൊടുത്തിരിക്കുന്നത് . നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവുകുകയാണ് .

ഇത് വരെ ഗവർണ്ണറുടെ നിർദേശപ്രകാരം സെനറ്റ് പ്രതിനിധിയെ അറിയിച്ചിട്ടില്ല. സെനറ്റ് പ്രതിനിധിയെ തീരുമാനിക്കുന്ന കാര്യത്തിൽ കുറച്ച് ദിവസങ്ങളായി വിസിയും ഗവർണറും തമ്മിൽ ഉടക്കാണ്. ഈ ഘട്ടത്തിലാണ് മന്ത്രിമാർക്ക് ഗവർണ്ണറുടെ മുന്നറിയിപ്പ് വന്നിരിക്കുന്നത് . സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന വ്യക്തികളെ ഗവർണ്ണർ പിൻവലിച്ചിരുന്നു . ഈയൊരു സാഹചര്യത്തിലാണ് മന്ത്രിമാർക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത് .

ചാന്‍സലറുടെ നോമിനികളായ 15 പേരെ പിന്‍വലിച്ച് കൊണ്ടുള്ള പ്രതികാര നടപടിയാണ് ഗവർണ്ണർ നേരത്തെ സ്വീകരിച്ചത് . അവസാനം കൂടിയ സെനറ്റ് യോഗത്തിൽ നിന്നും ചില സെനറ്റ് അംഗങ്ങൾ വിട്ടു നിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ വരികയും സെനറ്റ് യോഗം ചേരാനാകാതെ പിരിയേണ്ടിയും വന്നു. അപ്പോൾ സെനറ്റ് പ്രതിനിധിയെ അറിയിക്കാൻ കഴിഞ്ഞില്ല. വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള തരത്തിലേക്ക് ഗവർണറെ ചൊടിപ്പിച്ചത് .

ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു . പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനായിരുന്നു യോഗം വിളിച്ചത്എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു.

വിസിയും ഗവർണർ നാമനിർദ്ദേശം ചെയ്ത 2 പേരും 10 യുഡിഎഫ് അംഗങ്ങളും ഉൾപ്പെടെ 13 പേർ ആണ് ഉണ്ടായിരുന്നത്. ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ 11 പേരും പ്രോ വൈസ് ചാൻസലറുംയോഗത്തിൽ ചേരാതെ വിട്ടു നിൽക്കുകയായിരുന്നു. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല.ആകെ സെനറ്റ് അംഗങ്ങളുടെ എണ്ണം . 103 ആണ് . നിലവിലുള്ള അംഗങ്ങൾ 91 ആണ്. ഇപ്പോഴുള്ള അംഗങ്ങളുടെ അഞ്ചിലൊന്ന് മാത്രമാണ് ക്വോറം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (9 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (12 hours ago)

Malayali Vartha Recommends