Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെനറ്റ് പ്രതിനിധിയെ നിശ്ച്ചയിക്കാതെ ഒളിച്ച് കളിച്ച് വിസിയും സർവ്വകലാശാലയും; രണ്ടും കൽപ്പിച്ച് ഗവർണ്ണറുടെ നീക്കം; ഗവർണർ സ്വന്തമായി തന്നെ താത്കാലിക വി.സി.യെ നിയമിക്കുവാനൊരുങ്ങുന്നു?

17 OCTOBER 2022 12:52 PM IST
മലയാളി വാര്‍ത്ത

പ്രൊഫസർ തസ്തികയിലെത്തി പത്തുവർഷം കഴിഞ്ഞ അധ്യാപകരുടെ പട്ടിക വേണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. എത്രയും പെട്ടെന്ന് പട്ടിക കൊടുക്കാനാണ് കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി സർവകലാശാലകളോടാണ് ഗവർണർ ആവശ്യപ്പെട്ടത്. വൈസ് ചാൻസലർ ഒഴിയുമ്പോൾ തൊട്ടടുത്ത സർവകലാശാലാ വൈസ് ചാൻസലർക്കാണ് സാധാരണ ചുമതല കൊടുക്കാറുള്ളത്.

പക്ഷെ ഈ കാര്യങ്ങളിൽ നിന്നും വിഭിന്നമായി അതേ സർവകലാശാലയിലെ മുതിർന്ന പ്രൊഫസർക്ക് താത്കാലിക ചുമതല നൽകുകയെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹം പട്ടിക തയ്യാറാക്കാൻ പറഞ്ഞിരിക്കുന്നത് 24-ന് കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കുവാനിരിക്കുകയാണ്.  ഗവർണർ സെർച്ച് കമ്മിറ്റി ഉണ്ടാക്കി. പക്ഷെ അതിലേക്ക് സർവകലാശാലാ പ്രതിനിധിയെ നൽകിയില്ല. പുതിയ വി.സി. നിയമനത്തിന്റെ നടപടികൾ ഗൗരവകരമായി ഇത് വരെ ഒരു തീരുമാനം വന്നിട്ടില്ല.

ഈയൊരു സാഹചര്യത്തിൽ സമയത്തിന് നിയമനം നടക്കില്ല എന്നൊരു ആശങ്ക നിലനിൽക്കുന്നുണ്ട് . ഈ കാരണത്താൽ പ്രൊഫസർക്ക് താത്കാലിക ചുമതല നൽകുക എന്ന നീക്കത്തിൽ എത്തിയിരിക്കുകയാണ് . നേരത്തെ സർക്കാരുമായി ഗവർണർ കൂടിയാലോചന നടത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഘട്ടമനുസരിച്ച് ഗവർണർ സ്വന്തമായി തന്നെ താത്കാലിക വി.സി.യെ നിയമിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനാണ് കൂടുതൽ സാധ്യത .

യു.ജി.സി. നിയമത്തിന്റെ അടിസ്ഥാനത്തിൽ വി.സി.യായി നിയമിക്കപ്പെടുന്നതിന് പത്തുവർഷത്തെ പ്രൊഫസർ സേവനം നിർബന്ധമാണ്.മാത്രമല്ല മറ്റൊരു കാര്യം കൂടെ ഗവർണർ പരിഗണിക്കുന്നുണ്ട്. അതായത് വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുന്നതിനായുള്ള ക്വാറം മുഴുവനാക്കാൻ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നതിന്റെ സാധ്യതയാണ് ഗവർണ്ണർ നോക്കാൻ പോകുന്ന മറ്റൊരു കാര്യം.

സാധാരണ ഗവർണർ അംഗീകരിച്ച് നാമനിർദേശം നടത്തുന്നത് വൈസ് ചാൻസലർ ശുപാർശചെയ്യുന്ന പട്ടികയാണ് . പക്ഷെ സർക്കാരുമായി ആലോചിച്ചു വേണം പ്രതിനിധികളെ നിശ്ചയിക്കാനെന്ന് സർവകലാശാലാ ചട്ടത്തിൽ വ്യക്തമാക്കിയിട്ടില്ല .

ഈയൊരു സാഹചര്യത്തിൽ മറ്റൊരു നിർണ്ണായക നീക്കത്തിക്കിന് ഗവർണ്ണർ കടന്നേക്കാം . 1988-ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ഗവർണർ രാംദുലാരി സിൻഹ ഇത്തരത്തിൽ സർവകലാശാലാ ശുപാർശ മറികടന്ന് നാമനിർദേശം നടത്തിയിരുന്നു. അന്ന് വി.സി. 13 പേരുകൾ നൽകിയിരുന്നു. പക്ഷേ എട്ടെണ്ണം ഗവർണർ ഒഴിവാക്കുകയായിരുന്നു. ജസ്റ്റിസ് പി. സദാശിവം ഗവർണറായിരുന്ന കാലത്ത് ഇത്തരത്തിൽ രണ്ടുപേരുകൾ അദ്ദേഹം വെട്ടി കളഞ്ഞു. ഗവർണറും സർക്കാരും തമ്മിൽ ഉടക്ക് ഇപ്പോഴുമുണ്ട്. ഈയൊരു സാഹചര്യത്തിൽ 11 അംഗങ്ങളെ ഗവർണർതന്നെ നാമനിർദേശം ചെയ്തേക്കുമെന്നാണ് നിഗമനം

സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽനിന്ന് വിട്ടുനിന്ന സെനറ്റ് അംഗങ്ങളെ ഗവർണ്ണർ മാറ്റിയിരുന്നു. . അയോഗ്യരാക്കിയവരിൽ സ്റ്റാറ്റ്യൂട്ടറി അംഗങ്ങൾ ഒഴികെയുള്ള 11 അംഗങ്ങളെ നാമനിർദേശംചെയ്യുന്നത് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (11 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (12 hours ago)

Malayali Vartha Recommends