Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഷാഫി എന്ന കൊടും കുറ്റവാളിയുടെ ഇന്നലെകളിലൂടെയും അയാളുമായി ബന്ധമുള്ളവരിലൂടെയും സഞ്ചരിച്ചാൽ മാത്രമേ ഈ കേസിൻ്റെ ചുരുളഴിയൂ. പക്ഷേ എന്തുകൊണ്ടോ അവനെ തൊടാൻ ഒരു ഭയം ഉള്ളപോലെയാണ് കാര്യങ്ങളുടെ പോക്ക്. അവനിലൂടെ സഞ്ചരിച്ചാൽ വമ്പൻ സ്രാവുകൾ വലയിലാകുമെന്ന പേടി ആർക്കൊക്കെയോ ഉള്ളതിനാൽ വാർത്തകൾ മറ്റു വഴിയിലൂടെ സഞ്ചരിക്കുന്നു...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

17 OCTOBER 2022 01:13 PM IST
മലയാളി വാര്‍ത്ത

കേരളത്തെ നടുക്കിയ ഇരട്ട നരബലിക്കേസിൽ നിർണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാൽ ഇലന്തൂരിലെ അരുംകൊലകൾ ഭഗവൽ സിങ്ങ്, ലൈല, ഷാഫി, നരബലി, നരഭോജനം തുടങ്ങിയ ഫിക്ഷനുകളിലൂടെ മാത്രം കറങ്ങിത്തിരിയുകയാണ് എന്ന് വ്യക്തമാക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. ഷാഫി എന്ന കൊടും കുറ്റവാളിയുടെ ഇന്നലെകളിലൂടെയും അയാളുമായി ബന്ധമുള്ളവരിലൂടെയും സഞ്ചരിച്ചാൽ മാത്രമേ ഈ കേസിൻ്റെ ചുരുളഴിയൂ എന്നും അവർ വ്യക്തമാക്കുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇലന്തൂരിലെ അരുംകൊലകൾ ഭഗവൽ സിങ്ങ്, ലൈല, ഷാഫി, നരബലി, നരഭോജനം തുടങ്ങിയ ഫിക്ഷനുകളിലൂടെ മാത്രം കറങ്ങിത്തിരിയുകയാണ്. പ്രതികൾ വെളിപ്പെടുത്തിയ നരഭോജനം എന്ന കൺസപ്റ്റ് തീർത്തും ഫാബ്രിക്കേറ്റഡ് ആവാനാണ് സാധ്യത. ഷാഫി എന്ന കൊടും കുറ്റവാളിയുടെ ഇന്നലെകളിലൂടെയും അയാളുമായി ബന്ധമുള്ളവരിലൂടെയും സഞ്ചരിച്ചാൽ മാത്രമേ ഈ കേസിൻ്റെ ചുരുളഴിയൂ. പക്ഷേ എന്തുകൊണ്ടോ അവനെ തൊടാൻ ഒരു ഭയം ഉള്ളപോലെയാണ് കാര്യങ്ങളുടെ പോക്ക്. അവനിലൂടെ സഞ്ചരിച്ചാൽ വമ്പൻ സ്രാവുകൾ വലയിലാകുമെന്ന പേടി ആർക്കൊക്കെയോ ഉള്ളതിനാൽ വാർത്തകൾ മറ്റു വഴിയിലൂടെ സഞ്ചരിക്കുന്നു.

ഇത് പോലെ സമാനമായ കേസുകൾ കുറച്ചുകാലമായി കേരളത്തിൽ സംഭവിക്കുന്നുണ്ട് . ബ്ലാക്ക് മാജിക്ക് ബെയിസ്ഡ് ക്രിമിനൽ ആക്ടിവിറ്റികൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആസ്ട്രൽ പ്രൊജക്ഷൻ എന്ന വാക്ക് മലയാളി ഒരു പക്ഷേ ആദ്യമായി കേൾക്കുന്നത് നന്തൻകോട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടായിരിക്കും. കേഡൽ ജിൻസൺ രാജ നിഷ്കരുണമായി തലയറുത്ത് കൊന്ന് കത്തിച്ചത് തൻ്റെ സ്വന്തം ചോരയെ തന്നെയായിരുന്നു. അന്ന് അതുമായി ബസപ്പെട്ട് ഡെവിൾ വർഷിപ്പ് അഥവാ സാത്താൻ സേവ എന്നൊക്കെ തുടക്കത്തിൽ കേട്ടിരുന്നു. പിന്നീട് കേഡലിനെ ഒരു സൈക്കോപ്പാത്തായി നിർവ്വചിച്ച് അതിൻ്റെ പിന്നാലെയായി അന്വേഷണം. അതുകൊണ്ട് ഇന്നും ആ കേസും അതിൻ്റെ യഥാർത്ഥ കാരണവും തീർത്തും ദുരൂഹം. ഒരു പ്രേതഭവനമായി, ഭയപ്പെടുത്തുന്ന ഒരു ഓർമ്മത്തെറ്റായി ആ വലിയ വീട് ഞങ്ങൾ നന്തൻകോട്ടുകാർക്ക് മുന്നിൽ നില്പുണ്ട്.

വിവാദമായ മറ്റൊരു കൂട്ട കൊലപാതകത്തിൻ്റെ ചുരുൾ നിലമ്പൂരിൽ നിന്നും കേട്ടിരുന്നു. എന്നിട്ടും അതേ കുറിച്ച് ഒരു ചർച്ച പോലും ഇവിടെ ഉണ്ടായില്ല. പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയത് നമ്മുടെ നാട്ടിലായിരുന്നു. 2019 ൽ നടന്ന കൊടുംപാതകം 2022 വരെ ആരും അറിഞ്ഞിരുന്നില്ല. മൂലക്കുരുവിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ കൊടും ക്രിമിനലും പ്രവാസി ബിസിനസ്സുകാരനുമായ ഷൈബിൻ അഷ്റഫിൻ്റെ നേതൃത്വത്തിൽ 2019 ഓഗസ്റ്റ് ആദ്യവാരം ഷെരീഫിനെ തട്ടിക്കൊണ്ടു വന്ന് തടവിൽ പാർപ്പിച്ച് 2020 ഒക്ടോബറിൽ അതിനിഷ്ഠൂരമായി കൊന്ന് മൃതശരീരം കഷണങ്ങളായി നുറുക്കി ചാലിയാറിൽ ഒഴുക്കി.


ആ കേസിൻ്റെ അന്വേഷണം പിന്നീട് ഷൈബിൻ തന്നെ നടത്തിയ മറ്റൊരു ഇര്ട്ട കൊലപാതകത്തിൻ്റെയും ചുരുളഴിച്ചിരുന്നു. ഒപ്പം ഷൈബിൻ്റെ മറവിൽ നാട്ടിൽ നടന്നിരുന്ന ക്വട്ടേഷൻ ടീമിൻ്റെ വൻ ഗുണ്ടായിസങ്ങളും വെളിയിൽ വന്നിരുന്നു. നരബലിയുടെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫി എന്ന കൊടും ക്രിമിനൽ ക്രിമിനൽ ആക്ടിവിറ്റികളുമായി നമ്മുടെ കൺമുന്നിൽ തന്നെ ഉണ്ടായിരുന്നു.

എഴുപത്തഞ്ച് വയസ്സുള്ള. ഒരു സ്ത്രീയെ അതിക്രൂരമായി പീഡിപ്പിച്ചിട്ടും വെറും നാല് മാസത്തെ ജയിൽവാസം കഴിഞ്ഞ് അയാൾ പുറത്തിറങ്ങി നിർബാധം തൻ്റെ ക്രിമിനൽ ആക്റ്റിവിറ്റികൾ ഇവിടെ തുടർന്നുവെങ്കിൽ അതിനർത്ഥം പിഴച്ചുപോയ ഒരു നീതി -നിയമ നിർവ്വഹണ സംവിധാനമാണ് നമ്മുടേത് എന്നതാണ്. അന്നേ ഇവൻ്റെ പിന്നാലെ പഴുതടച്ചൊരു അന്വേഷണം നടത്താൻ നമ്മുടെ പോലീസിന് കഴിയാതെ പോയി. അത് ആരുടെ തെറ്റ്? ഇപ്പോഴും തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ അവൻ്റെ തലയിൽ കവറിട്ട് മറയ്ക്കുന്നത് എന്തിന്? കൊടുംകുറ്റവാളികളെ തുറന്നുകാണിക്കണം മനുഷ്യർക്ക് മുന്നിൽ. അപ്പോഴേ പലയിടങ്ങളിലായി പല വേഷത്തിൽ അവനെ കണ്ട ആളുകൾ അവനെ തിരിച്ചറിയൂ. എന്നാലെ അവൻ ആരാണെന്നും അവൻ്റെ പിന്നിലുള്ളവർ ആരാണെന്നും അറിയാൻ കഴിയൂ ! ഇലന്തൂർ വിട്ട് ഇവൻ്റെ പിന്നാലെ പെരുമ്പാവൂരിലേയ്ക്ക് റൂട്ട് മാപ്പ് ഇട്ടാൽ എല്ലാം തെളിയുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (9 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (10 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (12 hours ago)

Malayali Vartha Recommends