പോളിംഗ് ഉദ്യോഗസ്ഥരെ കാട്ടാന വിരട്ടി

ആദിവാസി കുടുംബങ്ങള്‍ക്ക് ചോദിക്കാന്‍ആളുണ്ടെന്നമട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥരെ കാട്ടാന വിരട്ടി. വോട്ടിംഗ് കഴിഞ്ഞ് യന്ത്രങ്ങളുമായി തിരികെ പോകുമ്പോഴായിരുന്നു കാട്ടാന ഉദ്യോഗസ്ഥരെ വിരട്ടിയത്. കുട്ടമ്പുഴ പഞ്ചായത്തിലെ വനാന്തരത്തില്‍ വോട്ടിംഗ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങിയപ്പോള്‍ 5.45 ആയി.
കല്ലേലിമേട് എത്താറായപ്പോള്‍ ജീപ്പിനു മുമ്പില്‍ കാട്ടാന എത്തി. ഏതാനും മിനിറ്റ് കാട്ടാന ജീപ്പിനു മുമ്പില്‍ മാറാതെ നിന്നത് ഉദ്യോഗസ്ഥരെ ഭീതിയിലാക്കി. ഡ്രൈവര്‍ ജീപ്പിന്റെ എന്‍ജിന്‍ ഇരപ്പിച്ചും ഹോണ്‍ മുഴക്കിയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെയാണ് ആന പിന്‍വാങ്ങിയത്. തേര ആദിവാസികുടിയില്‍ മൂന്നുപേര്‍ ഒഴിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തി. കുടിയില്‍ ആകെ 40 വോട്ടര്‍മാരാണുള്ളത്. ഉച്ചയ്ക്ക് 1.30 ആയപ്പോഴേക്കും 37 പേരും വോട്ട് ചെയ്തു.
രാത്രി 8.15ന് ബ്ലാവന കടത്തില്‍ എത്തി ജങ്കാറില്‍ അക്കരെയെത്തി. പത്തോടെയാണ് ഇവര്‍ക്കു കോതമംഗലത്ത് എത്തി പോളിംഗ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കാനായത്.
വൈദ്യുതിയും മൊബൈല്‍ കവറേജും ഇല്ലാത്ത ബൂത്തില്‍ അടിയന്തര സാഹചര്യത്തെ നേരിടാന്‍ സായുധ പോലീസിനെയും വിന്യസിച്ചിരുന്നു.
വോട്ട് ചെയ്യാന്‍ എത്താത്ത മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടുപേരില്‍ ഒരു യുവതിയെ വിവാഹം കഴിച്ചയച്ചു. ഒരാള്‍ അടിച്ചില്‍ത്തൊട്ടി ആദിവാസികുടിയില്‍ പോയിട്ടു തിരിച്ചെത്തിയില്ല. രണ്ടു വോട്ടര്‍മാരെ കാത്ത് വൈകുന്നേരം അഞ്ചു വരെ ഉദ്യോഗസ്ഥര്‍ വിഎസ്എസ് ഓഫീസിലെ പോളിംഗ് ബൂത്തില്‍ ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha