Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോട്ടയം ഏറ്റുമാനൂരിൽ വൻ മോഷണം; വീട്ടുകാർ വിനോദയാത്ര പോയ സമയത്ത് വീട്ടിൽ നിന്നും കവർന്നത് ഒരു ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങൾ; വിവരം അറിഞ്ഞത് ജോലിക്കാരി വീട്ടിലെത്തിയപ്പോൾ

24 OCTOBER 2022 08:40 AM IST
മലയാളി വാര്‍ത്ത

വീടുടമയും കുടുംബാംഗങ്ങളും വീടു പൂട്ടി വിനോദ യാത്ര പോയ സമയത്ത് ഏറ്റുമാനൂരിലെ വീട്ടിൽ വൻ മോഷണം. ഒരു ലക്ഷം രൂപ വില വരുന്ന ഡയമണ്ട് ആഭരണങ്ങളാണ് വീ്ടിനുള്ളിൽ നിന്നും മോഷണം പോയത്. റിട്ട.കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഏറ്റുമാനൂർ തവളക്കുഴി വൈശാലിയിൽ കെ.ജി രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ വിനോദ യാത്ര പോയ തക്കത്തിന് വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മോഷണം നടത്തുകയായിരുന്നു.

കഴിഞ്ഞ പത്തിനാണ് വീട്ടുടമയായ രാജനും ഭാര്യയും വിനോദ സഞ്ചാരത്തിനായി പോയത്. ഇവിടെ രണ്ടു പേയിംങ് ഗസ്റ്റുമാരും താമസിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച ഇവർ നാട്ടിലേയ്ക്കു മടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ പത്തു മണിയോടെ വീട് നോക്കുന്നതിനായി എത്തിയ ജോലിക്കാരി പേരൂർ സ്വദേശി ശാന്തമ്മയാണ് മുൻവാതിൽ കുത്തിത്തുറന്നതായി കണ്ടത്. തുടർന്ന് , ഇവർ ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഡോഗ് സ്‌ക്വാഡും, വിരലടയാള വിഗദ്ധരും സ്ഥലത്ത് എത്തി.

തുടർന്ന് എറ്റുമാനൂർ എസ്‌ഐ പ്രശോഭിന്റെ നേതൃത്വത്തിൽ വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്. വീടിനുള്ളിലെ അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് റിംങ് മോഷണം പോയിട്ടുണ്ട്. ഇവിടെ നിന്നും പണവും നഷ്ടമായതായാണ് സൂചന. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ വീടിനുള്ളിൽ പൂർണമായും വലിച്ചു വാരി ഇടുകയും അരിച്ചു പെറുക്കുകയും ചെയ്തിട്ടുണ്ട്. മുൻ ഗേറ്റ് തുറക്കാതെ വീടിനുള്ളിൽ ചാടിക്കടന്നതായാണ് സംശയിക്കുന്നത്.

ശനിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നതെന്നു സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്തു നിന്നും മണം പിടിച്ച പൊലീസ് ട്രാക്കർ ഡോഗ് ലാബ്രഡോർ ഇനത്തിൽപ്പെട്ട ജിൽ ബൈപ്പാസ് റോഡിലേയ്ക്ക് ഓടി. അരകിലോമീറ്ററോളം ദൂരം നായ പരിശോധന നടത്തി. ഹാൻഡ്‌ലർമാരായ എ.എസ്.ഐ അനിൽകുമാറും, സിവിൽ പൊലീസ് ഓഫിസർമാരായ ജി.വിഷ്ണുവും ചേർന്നാണ് നായയുമായി എത്തിയത്. സംഭവത്തിൽ കേസെടുത്ത് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (1 hour ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (1 hour ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (1 hour ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (1 hour ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (1 hour ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (2 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (2 hours ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (2 hours ago)

Malayali Vartha Recommends