പാതിരാത്രിയിൽ വീട്ടിന് മുന്നിൽ കൂട്ടക്കരച്ചിൽ! പോലീസ്‌കാരുടെ പോലും പേടി സ്വപ്‌നമായ കുറുവാ സംഘം കേരളത്തില്‍ റെഡി! പരിക്കേല്‌പിക്കുന്നത് ഹരം , അത്യന്തം അപകടകാരികളാണ് കുറുവ സംഘം; കുറുവാ സംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ ഇതാണ്

പൊലീസുകാരെ പോലും നടുക്കുന്ന കുറുവാ സംഘം കെരളത്തിൽ. കേരളത്തില്‍ കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായി വിവരം ലഭിച്ചതായി പോലീസ്. കുറുവാ കവര്‍ച്ചാ സംഘം കോഴിക്കോട് എത്തിയതായാണ് സംശയം.
അതേസമയം സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് ഡിസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ജാഗ്രത പാലിക്കാന്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് കുറുവാ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം എത്തിയതായാണ് സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചത്.
ഇത് പ്രകാരം കല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഈ കവര്‍ച്ചാസംഘം എത്തി എന്നുള്ളതാണ് വിവരം. തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ കോഴിക്കോട് കല്ലായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ സംഘത്തെയാണ് പോലീസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha






















