ആരാധനാലയത്തിലെ ശുചിമുറിയിൽ 18കാരന്റെ ലീലാവിലാസം; സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് നിരവധി തവണ; യുവാവ് അറസ്റ്റിൽ

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 18 കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ആരാധനാലയത്തിന്റെ ടോയ്ലെറ്റില്‍ കയറ്റി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാനായിരുന്നു 18 കാരന്റെ ശ്രമം.സംഭവത്തില്‍ വെള്ളൂര്‍ വടകര പുത്തന്‍പുരയില്‍ വീട്ടില്‍ അന്‍സില്‍ ആണ് പൊലീസിന്റെ പിടിയിലായത്. അന്‍സിലിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി കടുത്തുരുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച ആയിരുന്നു സംഭവം.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ ആണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ നിരവധി തവണ പീഡിപ്പിച്ചു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തില്‍ എത്തിയ പെണ്‍കുട്ടിയെ യുവാവ് ടോയ്ലെറ്റില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
പോക്‌സോ കേസ് ചുമത്തിയാണ് അന്‍സിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്‍സില്‍ ബലാത്സംഗം ചെയ്തു എന്നാണ് വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അന്‍സിലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. .ഐ എസ്.കെ.സജിമോന്‍, എ.എസ്.ഐ. റെജി, വനിതാ സി.പി.ഒ. തുളസി എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















