നിങ്ങൾക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കിൽ രാജ്ഭവനിൽ ഒരു റിക്വസ്റ്റ് കൊടുത്തിട്ട് അറിയാൻ ശ്രമിക്കൂ; ഈ കാര്യത്തെ കുറിച്ച് ഞാൻ പ്രതിക്കരിക്കാൻ തയ്യാറല്ല; നിങ്ങളിൽ ആരൊക്കെയാണ് യഥാർത്ഥ ജേണലിസ്റ്റുകൾ എന്നെനിക്കറിയില്ല; സിപിഎം പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഗവർണ്ണർ

ഇന്ന് ചില വിസിമാരോട് രാജിവയ്ക്കാൻ ഗവർണർ കർശന നിർദേശം കൊടുത്തിരുന്നു. പക്ഷേ ആരും രാജി സമർപ്പിക്കാൻ തയ്യാറായില്ല. മാത്രമല്ല മുഖ്യമന്ത്രി വിസി മാർ രാജിവെക്കില്ലെന്ന് കർശനമായി പറയുകയും ചെയ്തു. രാജിവെക്കേണ്ടുന്ന സമയം കഴിഞ്ഞപ്പോൾ ഗവർണറോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയിരുന്നു. അപ്പോൾ അദ്ദേഹം മാധ്യമപ്രവർത്തകരോട് കയർക്കുന്ന സാഹചര്യമുണ്ടായി. മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; നിങ്ങൾക്ക് എന്തെങ്കിലും അറിയാനുണ്ടെങ്കിൽ രാജ്ഭവനിൽ ഒരു റിക്വസ്റ്റ് കൊടുത്തിട്ട് അറിയാൻ ശ്രമിക്കു എന്നാണ് ഗവർണർ പരിഹാസത്തോടെ പറഞ്ഞത്, ഈ കാര്യത്തെ കുറിച്ച് ഞാൻ പ്രതിക്കരിക്കാൻ തയ്യാറല്ല .
നിങ്ങളിൽ ആരൊക്കെയാണ് യഥാർത്ഥ ജേണലിസ്റ്റുകൾ എന്നെനിക്കറിയില്ല. സിപിഎം പാർട്ടി കേഡർ ആളുകൾ ജേണലിസ്റ്റ് ആണെന്ന രീതിയിൽ വന്നിരിക്കുന്നു എന്നദ്ദേഹം വിമർശിച്ചു. സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. നിങ്ങളിൽ എത്ര പേര് യഥാർത്ഥ മാധ്യമ പ്രവർത്തകരാണ് ?ചിലർ മാധ്യമ പ്രവർത്തകർ ആയി നടിച്ച് പാർട്ടിക്ക് വേണ്ടി വന്നു നിൽക്കുന്നു. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവര്‍ണര്‍ കർശനമായി പറഞ്ഞിരിക്കുകയാണ്. എന്നിട്ടദേഹം മുഖം തിരിച്ച് നടക്കുകയും ചെയ്തുവെന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവർണ്ണറുടെ മറുപടി.
https://www.facebook.com/Malayalivartha


























