ബേക്കല്‍ ബീച്ചിൽ എത്തിയ അതിഥി തൊഴിലാളികൾ പള്ളിക്കര റെയിൽവേ സ്റ്റേഷന് സമീപത്ത് മരിച്ച നിലയിൽ: മധ്യ ലഹരിയിൽ ട്രാക്കിലൂടെ വരുമ്പോൾ, ട്രെയിൻ തട്ടിയതാകാം എന്ന് പോലീസ്

അതിഥി തൊഴിലാളികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് പള്ളിക്കരയിലാണ് മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ് (24), രവി സിംഗ് (25) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പള്ളിക്കര ഭാഗത്ത് താമസിച്ച് വന്നിരുന്ന ഇവര്‍ ഞായറാഴ്ച ബേക്കല്‍ ബീച്ചിൽ എത്തിയിരുന്നു.
ഒപ്പം ജോലി ചെയ്ത് വന്നിരുന്നവര്‍ മടങ്ങിയെങ്കിലും അജു സിംഗിനെയും രവി സിംഗിനെയും കാണാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ബീച്ച് പരിസരത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
മദ്യ ലഹരിയിലായിരുന്ന ഇവര്‍ ട്രാകിലൂടെ നടന്നുവരുമ്പോള്‍ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവരം അറിഞ്ഞു ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേക്കല്‍ എസ്‌ഐമാരായ എസ് ഐ മാരായ രജനീഷ് എം, സലീം കെ രാമചന്ദ്രന്‍ എന്നിവര്‍ രണ്ട് മൃതദേഹങ്ങളും ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ഇരുവരും കല്പ്പണി ചെയ്തു വരികെയായിരുന്നു.
https://www.facebook.com/Malayalivartha






















