കെ.എം. മാണി എന്ന എല്ലാവരുടേയും മാണി സാറിന്റെ വളര്‍ച്ചയും തളര്‍ച്ചയും

കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കെ.എം മാണി പാലായെ സ്വന്തം പേരിനോട് കൂട്ടിച്ചേര്‍ത്ത നേതാവാണ്. ബാര്‍ കോഴ കേസില്‍ കുടുങ്ങി മാണി പുറത്താകുമ്പോള്‍ അര നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഇത് ആദ്യമായാണ് മാണിക്ക് അടിതെറ്റുന്നത്. വളരുന്തോറും പിളരും പിളരുന്തോറും വളരും എന്ന വിശേഷണം മുഖമുദ്രയാക്കിയ കേരള കോണ്‍ഗ്രസുകളില്‍ പലതും പല കഷണങ്ങളായിട്ടും മാണിയുടെ നേതൃപാടവത്തിന്റെ മികവില്‍ കേരള കോണ്‍ഗ്രസ് (എം) പ്രബലമായ പ്രാദേശിക കക്ഷിയായി വളര്‍ന്നു.
അരനൂറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തിലെ അതികായനായി തുടര്‍ന്ന കെ.എം മാണി അഭിഭാഷകവൃത്തിയില്‍ നിന്നാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1959ല്‍ കെ.പി.സി.സി.യില്‍ അംഗമായി. പിന്നീട് കേരള കോണ്‍ഗ്രസ് രൂപീകരണത്തോടെ അദ്ദേഹം കേരള കോണ്‍ഗ്രസില്‍ എത്തി. പിന്നീട് കേരള കോണ്‍ഗ്രസിന്റെ എതിരില്ലാത്ത നേതാവായി മാണി വളര്‍ന്നു.
1964 മുതല്‍ കേരള കോണ്‍ഗ്രസ്സിന്റെ നേതൃത്വ സ്ഥാനത്ത് എത്തുകയും 1975ലെ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് മന്ത്രി മാണിയുടെ തേരോട്ടത്തിന് കേരള രാഷ്ട്രീയം സാക്ഷിയായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് 7 മന്ത്രിസഭകളിലായി 6061 ദിവസം (17 വര്‍ഷം 7 മാസം) അധികാരത്തില്‍ തുടര്‍ന്ന് 2003ല്‍ മറികടന്ന് മാണി പുതിയ ചരിത്രം സൃഷ്ടിച്ചു.
പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും. അച്ചുതമേനോന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായതിന്റെ റെക്കോര്‍ഡും മാണിക്ക് സ്വന്തം.
തുടര്‍ച്ചയായി 9 നിയമസഭകളില്‍ അംഗമായ അദ്ദേഹം 2004, 2005, 2006, 2007, 2009, 2011 എന്നീ ആറ് നിയമസഭകളില്‍ മന്ത്രിയാകാന്‍ അവസരം ലഭിച്ചു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 197778 ല്‍ മന്ത്രിയായിരിക്കെ രാജിവക്കേണ്ടിവന്നതിന് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.
ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും കെ.എം മാണിയുടെ പേരിലാണ്. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പന്ത്രണ്ട് തവണ അവിടെ ജയിച്ച മാണി ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തതും മാണിതന്നെ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാഗം, ഏറ്റവും കൂടുതല്‍ തവണ (12 തവണ) ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോര്‍ഡുകളും മാണിയുടെ പേരില്‍തന്നെ.
കേരള കോണ്‍ഗ്രസിന്റെ അമ്പതാം പിറന്നാളില്‍ മുഖ്യമന്ത്രിയാകാന്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് അദ്ദേഹത്തെ ബാര്‍ കോഴയില്‍ കുരുക്കിയതെന്നാണ് അണിയറ സംസാരം. എന്തായാലും രാജിക്ക് ശേഷം മാണിയുടെ നീക്കങ്ങള്‍ എന്താകുമെന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha