എസ്.ഡി.പി.ഐ വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച 14 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വനിതാ സ്ഥാനാര്‍ഥിയുടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രകടനം നടത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ 14 മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു.
മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര ഈസ്റ്റ് വാര്‍ഡിലാണ് സ്ത്രീത്വത്തെ അപമാനിച്ച് മോശമായ രീതിയില്‍ രീതിയില്‍ ആഹ്ലാദപ്രകടനം നടത്തിയത്. ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ചു രണ്ടാംസ്ഥാനത്തെത്തിയ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെയാണ് പ്രതീകാത്മകമായി അവഹേളിച്ചത്.
യുവാവിനെ പര്‍ദ്ദ ധരിപ്പിച്ച ശേഷം മുസ്‌ലിം ലീഗ് മടക്കര ശാഖാ കമ്മിറ്റി ഓഫിസായ സി.എച്ച് സൗധത്തിനു മുന്നില്‍ വച്ച് കയറിപ്പിടിക്കുകയും ലൈംഗിക ഛേഷ്ട കാണിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയേയിലൂടെ പുറത്തു വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha