ബാറില്‍ ഉമ്മന്‍ചാണ്ടിയും കുരുങ്ങും, ബാര്‍ കോഴക്കേസില്‍ മുഖ്യമന്ത്രി തന്നെ പലതവണ വിളിച്ചിരുന്നെന്ന വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം പോളിന്റെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിക്ക് തലവേദനയാകുന്നു

ബാര്‍ കോഴക്കേസ് അന്വേഷിക്കുന്നതിനിടെ മുഖ്യമന്ത്രി തന്നെ പലതവണ വിളിച്ചിരുന്നെന്നു വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം പോളിന്റെ വെളിപ്പെടുത്തല്‍ ഉമ്മന്‍ ചാണ്ടിക്ക് തലവേധനയാകുന്നു. മാണിബാര്‍ക്കോവക്കേസില്‍ കുടുങ്ങി രാജിവെച്ചതിന് പിറകേയാണ് ഉമ്മന്‍ചാണ്ടിയുടെ നേരെയും നിഴല്‍ വീഴുന്നത്.അന്വേഷണം പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി വിളിച്ചത്. അദ്ദേഹത്തിന്റെ ചേമ്പറില്‍വച്ചു പലതവണ സംസാരിച്ചെന്നും വിന്‍സണ്‍ പോള്‍ പറഞ്ഞതായാണു റിപ്പോര്‍ട്ട്. എന്നാല്‍, മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. കേസില്‍ ഉന്നതതലങ്ങളില്‍ നിന്നു സമ്മര്‍ദമുണ്ടായെന്ന ആരോപണങ്ങള്‍ക്കിടെയാണു വിന്‍സണ്‍ എം പോളിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10നാണ് കേസില്‍ ആദ്യ എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നത്. ബിജു രമേശിന്റെ കോഴ ആരോപണത്തെ തുടര്‍ന്നാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനു ശേഷം മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും അന്വേഷണഘട്ടത്തില്‍ മുഖ്യമന്ത്രി തന്നെ പലതവണ വിളിച്ചിരുന്നുവെന്നുമാണ് വിന്‍സണ്‍ എം പോള്‍ വെളിപ്പെടുത്തിയത്.
മാണിക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശും ചേര്‍ന്ന് ഒരുക്കിയ തന്ത്രങ്ങളായിരുന്നു ഇപ്പോള്‍ പുറത്ത് വരുന്നത്. മാണിയോടൊപ്പം ആരോപണ വിധേയരായ കെ ബാബുവിനെയും രമേശ് ചെന്നിത്തലയെയും വിഎസ് ശിവകുമാറിനെയും മുഖ്യമന്ത്രി സംരക്ഷിച്ചു. മന്ത്രി കെ ബാബുവിനെതിരെ ക്യുക്ക് വെരിഫിക്കേഷന്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍ വിജിലന്‍സ് സംഘം ആരോപണം ഉന്നയിച്ച ബിജുരമേശിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചു. ബാബുവിനെതിരെ മൊഴി നല്‍കേണ്ടെന്നും മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാനുമായിരുന്നു ബിജുരമേശിനോട് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. ഇത് ബിജുരമേശ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് പത്തുകോടി കൈക്കൂലിവാങ്ങിയ മന്ത്രി കെ ബാബുവിനെ തെളിവില്ലെന്ന കാരണത്താല്‍ കോടതി ഒഴിവാക്കുന്നത്. ഇതിനു പിന്നിലും പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയാണ്.
വിന്‍സണ്‍ എം പോളിന്റെ വെളിപ്പെടുത്തലോട് കൂടി മുഖ്യമന്ത്രിയും പ്രതികൂട്ടിലായിരിക്കുകയാണ്. എന്നാല്‍
മാണിയെ സഹായിക്കണമെന്ന് ഒരിക്കലും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ലന്ന് വിന്‍സന്‍ എം പോള്‍ പറഞ്ഞത് മുഖ്യമന്ത്രിയെ സഹായിക്കാനാണ്.
അടുത്ത നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞതെന്നും എഫ്‌ഐആര്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് ഉമ്മന്‍ ചാണ്ടി വിളിച്ചിരുന്നോയെന്ന ചോദ്യത്തിന് അക്കാര്യം ഓര്‍ക്കുന്നില്ലെന്നാണ് വിന്‍സണ്‍ എം പോള്‍ മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പ്‌ക്രൈംബ്രാഞ്ചില്‍ ആയിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സഹായം തേടിയിട്ടുണ്ടെന്നും വിന്‍സന്‍ എം പോള്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ നാട്ടില്‍ ചിലര്‍ കള്ളനോട്ട് റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോള്‍ വിളിച്ചിട്ടുണ്ട്. അവര്‍ കേസില്‍ കുടുങ്ങിപ്പോയതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എനിക്ക് ഇതില്‍ ഒരു സഹായം ചെയ്യാനാകില്ലെന്നും മുന്‍കൂര്‍ ജാമ്യത്തിനു അവസരം ഒരുക്കാമെന്നുമായിരുന്നു ഞാന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബാര്‍ കോഴക്കേസിന്റെ അന്വേഷണ കാലയളവില്‍ വിന്‍സണ്‍ എം പോളിനെ ബന്ധപ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ആരോപണങ്ങള്‍ തെളിയിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha