Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

താലികെട്ട് കഴിഞ്ഞ് ഹണിമൂൺ ആഘോഷിക്കാൻ കോളേജ് ടൂർ എന്ന വ്യാജേന തൃപ്പരപ്പിലെ ഹോട്ടലിൽ തങ്ങിയത് മൂന്ന് ദിവസം: ഗ്രീഷ്മ ഭയന്ന ചിത്രങ്ങൾ പകർത്തിയത് ഇവിടെ വച്ച്: അമ്മയ്ക്ക് ഇടവിട്ട് ഫോൺ കോളുകളും, സൈനികന് ടെക്സ്റ്റ് മെസ്സേജും:- റിസോട്ടിലെ സിസിടിവി ദൃശ്യം ഗ്രീഷ്മയെ കുടുക്കും : തെളിവെടുപ്പ് നിർണായകം

07 NOVEMBER 2022 04:49 PM IST
മലയാളി വാര്‍ത്ത

ഷാരോൺ വധക്കേസിൽ ഗ്രീഷ്മ അറസ്റ്റിലായ നാൾ മുതൽ അന്വേഷണ സംഘത്തോട് ഗ്രീഷ്മ ആവർത്തിക്കുന്ന സംഭവമാണ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും അത് തിരികെ ചോദിച്ചപ്പോൾ തരാൻ കൂട്ടാക്കിയില്ല എന്നും. സ്വകാര്യ ദൃശ്യങ്ങൾ എന്ന് ഗ്രീഷ്മ പറയുന്നത് ഇവരുടെ പ്രണയം പങ്കിട്ട നിമിഷങ്ങളോ, താലികെട്ടിയ നിമിഷങ്ങളോ അല്ലായെന്ന് ആർക്കും മനസിലാകുന്ന വിഷയമാണ്. സൈനികനുമായുള്ള നിശ്ചയത്തിന് ശേഷമാണ് ഷാരോൺ ഗ്രീഷ്മയെ താലികെട്ടിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ വിവാഹക്കാര്യം കുടുംബത്തിൽ നിന്ന് മറച്ച് മൂന്ന് ദിവസം ഹണിമൂൺ ആഘോഷിക്കാൻ ഇവർ തൃപ്പരപ്പിലെ റിസോട്ടിൽ താമസിച്ചിരുന്നു.

ഈ സമയത്ത് തികച്ചും സ്വകാര്യമായ ഒരിടത്ത് വച്ച് ഗ്രീഷ്മയുടെ ദൃശ്യം ഷാരോൺ ഫോണിൽ പകർത്തിയെന്നാണ് ഗ്രീഷ്മയുടെ വാദം. ഇത് ചിലപ്പോൾ ഷാരോണിനെ മോശക്കാരനാക്കി കാണിക്കാനുള്ള ഗ്രീഷ്മയുടെ മറ്റൊരു കുതന്ദ്രമാണെന്ന് കരുതാതിരിക്കാനും കഴിയില്ല. തൃപ്പരപ്പിനടുത്തുള്ള റിസോർട്ടിൽ ഷാരോണുമായി ഹണിമൂൺ ആഘോഷിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മ നൽകിയിരിക്കുന്ന മൊഴി. തൃപ്പരപ്പിനടുത്ത് മൂന്ന് റിസോർട്ടുകളാണുള്ളത്.

ഇതിൽ ശിവലോകത്തെ റിപ്പോർട്ടിലായിരിക്കാം ഇവർ തങ്ങിയതെന്ന് പൊലീസ് കണക്ക് കൂട്ടുന്നു. ജൂണിൽ ഷാരോണിനെ കൊണ്ട് താലി കെട്ടിപ്പിച്ചിട്ട് വൈകുണ്ഠം എസ്റ്റേറ്റിനടുത്തുള്ള റിസോർട്ടിൽ എത്തിയ ഇവർ മൂന്ന് ദിവസം അവിടെ തങ്ങിയെന്നാണ് മൊഴി. കോളേജിൽ നിന്നും വിനോദയാത്ര പോകുന്നുവെന്ന് കള്ളം പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ പലവട്ടം ടൂർ വിശേഷങ്ങൾ പങ്കുവച്ച് ഗ്രീഷ്മ വിളിച്ചിരുന്നു.

അമ്മയോടായിരുന്നു പലപ്പോഴും ഫോണിൽ വിളിച്ച് ഗ്രീഷ്മ വിശേഷങ്ങൾ പങ്കുവച്ചത്. തൃപ്പരപ്പിനടുത്ത റിസോർട്ടിൽ തങ്ങിയപ്പോഴാണ് ഗ്രീഷ്മ ഭയപ്പെട്ട ദൃശ്യങ്ങൾ ഷാരോൺ എടുത്തതെന്ന് കരുതുന്നു. സ്വകാര്യ ദൃശ്യങ്ങൾ നേരത്തെയും ഷാരോണിന്റെ കയ്യിൽ ഉണ്ടെന്നാണ് ഗ്രീഷ്മ പറയുന്നത്. പരസ്പരം അകന്നപ്പോഴും ഈ ദൃശ്യങ്ങും ഫോട്ടോയും അയച്ച് മാനസികമായി തന്നെ കീഴ്‌പ്പെടുത്താൻ ഷാരോൺ ശ്രമിച്ചെന്നാണ് ഗ്രീഷ്മ പറയുന്നത്. ഗ്രീഷ്മയ്ക്ക് ഒരു ബ്രോക്കർ വഴി എത്തിയ നാഗർ കോവിലിലെ സൈനികന്റെ വിവാഹാലോചന ഉറപ്പിച്ചത് ഫെബ്രുവരിയിലായിരുന്നു.

നാഗർകോവിലിലെ വരനോടൊപ്പവും ഇതിനിടയിൽ ഗ്രീഷ്മ ഔട്ടിംഗിന് പോയിട്ടുണ്ട്. പിന്നീട് ഇയാൾ ജോലി സ്ഥലമായ ജമ്മു കാശ്മീരിലേയ്ക്ക് മടങ്ങി പോയപ്പോഴും ഗ്രീഷ്മ എന്നും വിളിക്കുമായിരുന്നു. കൂടുതലും വീഡിയോ കോളുകൾ ആയിരുന്നു.

നാഗർ കോവിലിലെ വരനെ കല്യാണം കഴിക്കാൻ ഗ്രീഷ്മ തീരുമാനിച്ചതിന് ശേഷമാണ് ഷാരോണിനെ കൊണ്ട് താലികെട്ടിപ്പിച്ചതും മധുവിധു ആലോഷിച്ചതും. ഷാരോൺ ഒഴിഞ്ഞു പോകില്ലന്നും ബാധ്യത ആമെന്നുമുള്ള കണക്ക് കൂട്ടലിലാണ് ഗ്രീഷ്മ വീണ്ടും അടുത്തുകൂടിയത്. ഷാരോണുമായുള്ള ഹണിമൂൺ ട്രിപ്പിനിടയിലും സൈനികനുമായുള്ള ചാറ്റിങ് ഗ്രീഷ്മ നടത്തിയിരുന്നു. ഗ്രീഷ്മയുമായി അന്വേഷണ സംഘം ഈ റിസോട്ടിൽ എത്തി നാളെ തെളിവെടുപ്പ് നടത്തും. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണ്.

ഷാരോണിനെ കൊന്നതാണെന്ന് പ്രതി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസം തന്നെ ക്രൈം ബ്രാഞ്ചിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു.എം എഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്ഗ്രീഷ്മ (22).മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്.

 

അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ മാസം അവസാനമാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി ഷാരോൺ മരിക്കുകയായിരുന്നു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (23 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (30 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends