Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗൾഫ് രാഷ്ട്രത്തിന്റെ ഇരട്ടത്താപ്പ്, പ്രവാസികൾക്ക് ഇരുട്ടടി എല്ലാം കുത്തനെ കൂട്ടി, വെള്ളം...വൈദ്യുതി എന്നിവയ്ക്ക് പ്രവാസികൾ ഇനി അധിക നിരക്ക് നൽകേണ്ടിവരും, 50 മുതല്‍ 100 ശതമാനം വരെ താരിഫ് വര്‍ധിക്കുമെന്ന് സൂചനകള്‍

07 NOVEMBER 2022 05:24 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് നിയന്ത്രണം കടുപ്പിക്കുന്ന കുവൈത്തിൽ തിരിച്ചടിയാകുന്ന അ‌ടുത്ത നീക്കം. വെള്ളം, വൈദ്യുതി എന്നിവ ഉപയഗിക്കുന്നതിന് പ്രവാസികൾക്ക് ഇനി അധിക നിരക്ക് നൽകേണ്ടിവരും. സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സ്വഷ്ടിക്കുന്ന തീരുമാനമാണിത്. 50 മുതല്‍ 100 ശതമാനം വരെ താരിഫ് വര്‍ധിക്കുമെന്നാണ് സൂചനകള്‍.

ഇത് സംബന്ധിച്ച് വിദഗ്ധ സമിതി സർക്കാരിനോട് ശിപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അധിക നിരക്ക് വിദേശികള്‍ക്ക് മാത്രമായി ബാധകമാക്കാനും സ്വദേശികളെ പൂര്‍ണമായി ഒഴിവാക്കാനും കമ്മിറ്റി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അടുത്ത സാമ്പത്തിക വർഷത്തില്‍ പുതുക്കിയ നിരക്ക് നടപ്പിലാക്കാനാണ് കമ്മിറ്റി ശിപാര്‍ശ.

നിലവില്‍ വെള്ളക്കരം 3,000 ഗാലന്‍ വരെ രണ്ട് ദീനാറും 6,000 ഗാലന്‍ വരെ മൂന്ന് ദീനാറും 6000 ഗാലനില്‍ കൂടുതലായാല്‍ നാല് ദിനാറുമാണ് ഈടാക്കുന്നത്.സ്വദേശി വീടുകള്‍, വിദേശികള്‍ താമസിക്കുന്ന വീടുകളും അപ്പാർട്ട്‌മെന്റുകളും, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ശിപാർശ സമർപ്പിച്ചിരിക്കുന്നത്. മലയാളികൾ അടക്കമുള്ള വിദേശികളെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ അധിക ഭാരമാണ് നിരക്ക് വര്‍ധന സൃഷ്ടിക്കുക.

ഇതുപോലെ ഇനി രാജ്യത്തേക്ക് വരുന്നവർ കുവൈത്തിന്റെ പുതിയ നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. നേരത്തെ രാജ്യത്തേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതയും കഴിവും അളക്കാനുള്ള പരീക്ഷ നടത്തുമെന്ന് കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി വ്യക്തമാക്കിയയിരുന്നു. 20 തസ്‍തികകളിലെ ജോലികള്‍ക്ക് വേണ്ടി കുവെെറ്റിലേക്ക് വരുന്ന പ്രവാസികൾക്ക് പ്രത്യേക യോഗ്യതാ പരീക്ഷ നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ആദ്യ ഘട്ടത്തില്‍ ഏതൊക്കെ തസ്‍തികകളിലേക്കാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവരേണ്ടതെന്ന കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശത്തുള്ള കുവൈത്ത് എംബസികളുടെ സഹകരണത്തോടെ പ്രവാസികള്‍ക്ക് അവരവരുടെ രാജ്യത്തു വെച്ചുതന്നെ ആദ്യഘട്ട പരീക്ഷ നടത്താനാണ് പദ്ധതി. പരീക്ഷകള്‍ക്ക് തിയററ്റിക്കല്‍, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ടാവും. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രവാസി കുവൈത്തില്‍ എത്തിയ ശേഷമായിരിക്കും നടത്തുക. ആദ്യഘട്ടത്തില്‍ പുതിയ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുന്ന പ്രവാസികള്‍ക്കായിരിക്കും പരീക്ഷ നടത്തുകയെന്നും ഇതിന്റെ അനുഭവം പരിശോധിച്ച ശേഷം പിന്നീട് പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവരിലേക്ക് കൂടി പരീക്ഷകള്‍ വ്യാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാത്രമല്ല തുടക്കത്തിൽ 20 തസ്‍തികകളിലേക്കാണ് പുതിയ രീതിയിലെ പരീക്ഷകള്‍ നടപ്പാക്കുക. ഇതിന് പുറമെ എഞ്ചിനീയറിങ് മേഖലയിലെ 71 തസ്‍തികകളിലേക്കുള്ള പരീക്ഷകള്‍ നടത്താന്‍ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‍സിന്റെ കീഴില്‍ പ്രത്യേക സെന്റര്‍ തയ്യാറാക്കിയിട്ടുമുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചാല്‍ ഈ സെന്റര്‍ പ്രവര്‍ത്തിച്ചുതുടങ്ങാന്‍ സന്നദ്ധമാണെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായുള്ള ചര്‍ച്ചകളില്‍, കുവൈത്ത് സൊസൈറ്റ് ഓഫ് എഞ്ചിനീയേഴ്സ് അറിയിച്ചിട്ടുണ്ട്

പുതുതായി കൊണ്ടു വന്ന നിയമത്തിൽ എന്തെങ്കിലും ലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും എന്നാണ് അധികൃർ പറയുന്നത്. പരാജയപ്പെടുന്നവർക്ക് രാജ്യംവിടാൻ സാവകാശം നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. നിയമം കർശനമായാൽ മതിയായ യോഗ്യതയില്ലാതെ വിവിധ വകുപ്പുകളിൽ ‍ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് രാജ്യം വിടേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (22 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (29 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends