Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും വായ മൂടികെട്ടാൻ സർക്കാർ; പിന്‍വലിക്കേണ്ടിവന്ന പോലീസ് നിയമഭേദഗതി നിയമമാക്കാൻ സംസ്ഥാനസർക്കാർ; നീക്കം സർക്കാരിനെ വിമർശിക്കുന്നവരെ അകത്താക്കാനോ?

08 NOVEMBER 2022 09:26 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ സർക്കാരും പാർട്ടിയും കടുത്ത വിമർശനത്തിലൂടെയും സമ്മർദ്ദത്തിലൂടെയും കടന്നു പോകുമ്പോൾ മാധ്യമനിയന്ത്രണ വ്യവസ്ഥകള്‍ വീണ്ടും കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാര്‍ നീക്കം. ഇതിനായി വിമർശനങ്ങളെത്തുടർന്ന് പിൻവലിക്കേണ്ടിവന്ന പോലീസ് നിയമഭേദഗതിയിലെ മാധ്യമനിയന്ത്രണ വ്യവസ്ഥകൾ വീണ്ടും കൊണ്ടുവരാനാണ് സർക്കാർ നീക്കം. നേരത്തേ പിൻവലിച്ച അതേ വ്യവസ്ഥകളാണ് പുതിയ നിയമത്തിലുമുള്ളത്. ഈ നിയമം പ്രാബല്യത്തിലാക്കാൻ ഇന്ത്യൻ പീനൽ കോഡ് നിയമം ഭേദഗതിചെയ്യാനുള്ള ബിൽ തയ്യാറാക്കി കഴിഞ്ഞു.

ആരെയെങ്കിലും ഭീഷണിപ്പെടുത്താനോ, അപമാനിക്കാനോ, അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമിക്കുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാകുമെന്നാണ് പുതിയ വ്യവസ്ഥ. ഐ.പി.സി. 292-ാം വകുപ്പ് ഭേദഗതിചെയ്ത് 292 എ എന്ന വകുപ്പായാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. രണ്ടുവർഷംമുമ്പ് പോലീസ് നിയമത്തിലെ 118 എ വകുപ്പായി സൈബർ ആക്രമണങ്ങൾ തടയാനെന്നപേരിലാണ് ഇതുകൊണ്ടുവന്നത്. എന്നാൽ മാധ്യമ വാർത്തകൾക്കെതിരേയും ഈ നിയമം പ്രയോഗിക്കാമെന്ന വിമശനം ഉയർന്നതിനെതുടർന്ന് പിൻവലിക്കേണ്ടിവന്നു. ഓർഡിനൻസായി കൊണ്ടുവന്ന നിയമം മറ്റൊരു ഓർഡിനൻസ് കൊണ്ടുവന്നു പിൻവലിക്കേണ്ടിവന്ന അപൂർവതയും അന്നുണ്ടായി.

2000-ലെ ഐ.ടി. നിയമത്തിലെ 66 എ വകുപ്പും 2011-ലെ പോലീസ് നിയമത്തിലെ 118 ഡി വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധിയെ മറികടക്കാനാണ് പോലീസ് നിയമഭേദഗതിക്ക് സർക്കാർ ശ്രമിച്ചത്.

നിയമവകുപ്പ് തയാറാക്കിയ ബില്ലാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്. കുറ്റകൃത്യം സംബന്ധിച്ച വിഷയം സമാവർത്തി പട്ടികയിലായതിനാൽ സംസ്ഥാനത്തിന് നിയമനിർമാണം നടത്താമെന്നാണ് നിയമവകുപ്പിന്റെ ശുപാർശ. ബില്ലിലെ വ്യവസ്ഥകൾ ഐ.പി.സി.ക്കും കോഡ് ഓഫ് ക്രിമിനൽ പ്രോസീജറിനും വിരുദ്ധമാകുമെന്നതിനാൽ ബിൽ സഭ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കണമെന്നും നിയമവകുപ്പ് ശുപാർശചെയ്തു.

അശ്ലീലവും അപമാനകരവുമായതോ, ബ്ലാക്‌മെയിൽ ചെയ്യാനുള്ളതോ ആയ ഉള്ളടക്കമോ, ചിത്രമോ ഏതെങ്കിലും ദിനപത്രം, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, സർക്കുലർ എന്നിവയിൽ അച്ചടിക്കുകയോ, അച്ചടിക്കാൻ ഉദ്ദേശിച്ച് തയാറാക്കുകയോ പൊതുജനങ്ങൾക്ക് കാണുംവിധം പ്രദർശിപ്പിക്കുകയോ, വിതരണം നടത്തുകയോ ചെയ്യുന്നത് 292 എ വകുപ്പുപ്രകാരം കുറ്റകരമാണെന്നാണ് നിർദേശിച്ചിരിക്കുന്ന ഭേദഗതി.

സാമൂഹികമാധ്യമങ്ങളും ഈ നിയമത്തിന്റെ പരിധിയിൽവരും. ചിത്രങ്ങളും ഉള്ളടക്കവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക, അവ കൈമാറ്റംചെയ്യുക, സാമ്പത്തിക നേട്ടമുണ്ടാക്കുക, പ്രസിദ്ധപ്പെടുത്തുക, അവയ്ക്ക് പരസ്യംനൽകുക എന്നിവയും കുറ്റകരമാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ടുവർഷം തടവോ, പിഴയോ, രണ്ടുംകൂടിയോ ലഭിക്കാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (22 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (29 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends