Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ ഇഷ്ടിക കൊണ്ട് ആക്രമിച്ച് ബൈക്കും സ്വര്‍ണ്ണമാലയും ടച്ച് ഫോണും കവര്‍ന്ന കേസ് ... നാല് 4 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല, തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്

08 NOVEMBER 2022 10:03 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ ഇഷ്ടിക കൊണ്ട് ആക്രമിച്ച് ബൈക്കും സ്വര്‍ണ്ണമാലയും ടച്ച് മൊബൈല്‍ ഫോണും കവര്‍ന്ന സിറ്റി ഫോര്‍ട്ട് ശ്രീവരാഹം കവര്‍ച്ചാ കേസില്‍ 4 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിരസിച്ചു. തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. കവര്‍ച്ചാ കേസില്‍ 1 മുതല്‍ 4 വരെ പ്രതികളായ മുക്കോലക്കല്‍ സാദേശി പ്രകാശ് കുമാര്‍ (50) , ശ്രീവരാഹം സ്വദേശി അജിത് (23) , സംഗമ നഗര്‍ സ്വദേശി മനു (23) , ശ്രീവരാഹം സ്വദേശി അനന്തപത്മനാഭന്‍ (23) എന്നിവരുടെ ജാമ്യഹര്‍ജികളാണ് തള്ളിയത്.


2022 ജൂലൈ 6 ന് ശ്രീവരാഹത്ത് വച്ച് രാവിലെ 9.30 മണിക്കാണ് ദേഹോപദ്രവം ചെയ്തുള്ള പിടിച്ചുപറി സംഭവം നടന്നത്. 1 മുതല്‍ 4 വരെ പ്രതികള്‍ വാദിക്കെതിരെ കുറ്റകൃത്യം ചെയ്യണമെന്ന പൊതു ഉദ്ദേശ്യകാര്യ സാദ്ധ്യത്തിനായി ആവലാതിക്കാരനെ തടഞ്ഞു നിര്‍ത്തി അസഭ്യവാക്കുകള്‍ വിളിക്കുകയും ഒന്നാം പ്രതി കൈമുറുക്കി നെഞ്ചില്‍ ഇടിക്കുകയും ഇഷ്ടിക കൊണ്ട് ഇടിക്കുകയും ചെയ്തു.


2 മുതല്‍ 4 വരെ പ്രതികള്‍ നെഞ്ചിലും മുതുകിലും അടിവയറ്റിലും കൈ മുറുക്കി ഇടിക്കുകയും തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ബലം പ്രയോഗിച്ച് ആവലാതിക്കാരന്റെ കെ എല്‍ 01- സിഡി - 2476 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ , ഒരു പവന്‍ സ്വര്‍ണ്ണമാല , ടച്ച് മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചു പറിച്ചു കൊണ്ടുപോയി കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിച്ചെന്നാണ് കേസ്.


ഫോര്‍ട്ട് പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും പരിശോധിച്ച കോടതി പ്രതികള്‍ക്കെതിരായ കവര്‍ച്ചാ ആരോപണം അത്യന്തം ഗൗരവമേറിയതാണെന്ന് വിലയിരുത്തി. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്. രണ്ടാം പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതും ഫോര്‍ട്ട് സ്റ്റേഷനിലെ 3 കിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. അന്വേഷണം പ്രാരംഭ ദിശയിലാണ്.


സ്വര്‍ണ്ണമാലയും ടച്ച് ഫോണും വീണ്ടെടുക്കേണ്ടതുണ്ട്. ജൂലൈ 9 ന് കൃത്യ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ മോട്ടോര്‍ സൈക്കിള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ മോഷ്ടിച്ച 2 വകകള്‍ വീണ്ടെടുക്കേണ്ട ഗൗരവമേറിയ കവര്‍ച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് ഉചിതമല്ല. 4 പ്രതികളും ഗ്യാംഗായി കൃത്യ സ്ഥലത്ത് എത്തിയത് കുറ്റകൃത്യത്തിന്റെ സ്വഭാവവും കഠിന്യവും പ്രഥമദൃഷ്ട്യാ വെളിവാക്കുന്നതും ഇത്തരം കേസുകളില്‍ ജാമ്യം നല്‍കുന്നത് ശരിയല്ലെന്നും നിരീക്ഷിച്ചാണ് ജാമ്യ ഹര്‍ജി തള്ളി ഉത്തരവായത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (24 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (31 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends