കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്- ബിജെപി പ്രതിഷേധം ...മേഖലയില്‍ വലിയ പോലീസ് സന്നാഹം

കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നു. പ്രവര്‍ത്തകരും നേതാക്കളും ഓഫീസിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുകയാണ്. മേഖലയില്‍ വലിയ പോലീസ് സന്നാഹവും ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം, കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്നും പ്രതിഷേധം. മേയര്‍ ആര്യാ രാജേന്ദ്രന്റെയും ഡി. ആര്‍. അനിലിന്റെയും ഓഫീസ് മുറികളുടെ മുന്നില്‍ ബിജെപി് പ്രതിഷേധം നടക്കുന്നത്.
ഇരുവരുടെയും ഓഫീസിന് മുന്നില്‍ കൊടികെട്ടിയ ബിജെപി കൗണ്‍സിലര്‍മാര്‍ നിലത്ത് കിടന്നും ഇരുന്നുമാണ് പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകരും നഗരസഭയില്‍ സംഘടിച്ചെത്തിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
"
https://www.facebook.com/Malayalivartha

























