Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗവര്‍ണര്‍ മിന്നല്‍ വേഗത്തില്‍ പിണറായിയുടെ നിയമനങ്ങള്‍ കണ്ടെത്തുന്നു

08 NOVEMBER 2022 11:29 AM IST
മലയാളി വാര്‍ത്ത

സിപിഎം ബന്ധു നിയമനം പൊളിച്ചടുക്കും
പാര്‍ട്ടിക്കാര്‍ അല്ലെങ്കില്‍ പാര്‍ട്ടി ബന്ധു, അതുമല്ലെങ്കില്‍ പാര്‍ട്ടിക്കാരുടെ കുടുംബം, ബന്ധു ഇങ്ങനെ ഏതെങ്കിലും ഗണത്തിലുള്ളവര്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ നിയമനങ്ങള്‍ നല്കിയിട്ടുള്ളത്. കേരളത്തില്‍ ബന്ധുനിയമന വിഷയം രണ്ടാം പിണറായി സര്‍ക്കാരിനെയും വിടാതെ പിന്‍തുടരുകയാണ്. കഴിഞ്ഞ മന്ത്രിസഭയിലെ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവര്‍ക്ക് രാജിവെയക്കേണ്ടി വന്നത് ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ അനാവശ്യ തസ്ത്കകള്‍ സൃഷ്ടിച്ച് ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും തിരുകി കയറ്റുക ഇടതുപക്ഷത്തിന്റെ ശൈലിയായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ വരുന്ന താല്കാലിക ഒഴിവുകളെല്ലാം സിപിഎംമും ഘടകകക്ഷികളും പങ്കിട്ടെടുക്കുന്ന കാഴ്ചയാണുള്ളത്.സിപിഎം നെ എതിര്‍ത്തൊന്നും പറയാന്‍ സിപി ഐയ്ക്ക് പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. അതുകൊണ്ട് ഇടതുപക്ഷക്കാരെല്ലാം കിട്ടുന്നത് വീതിച്ചെടുത്ത് ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു. മൊത്തത്തില്‍ ഒരു ഉപജാപക സംഘത്തിന്റെ പ്രവര്‍ത്തനം പോലെയായി സര്‍ക്കാര്‍.

 

 

 

 

മേയര്‍ ആര്യാരാജേന്ദ്രന്റെ കത്ത് വിവാദമായതിന് പിന്നാലെ ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ ആറിഫ് മുഹമ്മദ്ഖാനെ നേരില്‍ കണ്ട് നിവേദനം നല്കി. കേരളത്തില്‍ ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും സര്‍ക്കാര്‍ ഓഫീസുകളില്‍ അനാവശ്യമായി നിയമിച്ച് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്കുന്നതിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ നാളിതുവരെ നടത്തിയ നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കേരളത്തിലെ ബന്ധുനിയമന സാഹചര്യം കേന്ദ്രത്തെ അറിയിക്കണമെന്നും കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ചിലവില്‍ പാര്‍ട്ടി വളര്‍ത്തുന്ന കേരളത്തില്‍ താല്കാലിക നിയമനത്തിന് നിശ്ചിത മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ ഒരു സ്ഥാപനത്തിലും ഇത്തരം മാനദണ്ഡങ്ങള്‍ അംഗീകരിച്ചല്ല നിയമനം നടക്കുന്നത്.പാര്‍ട്ടി ഘടകം നല്കുന്ന ലിസ്റ്റ് അനുസരിച്ചുള്ള നിയമനങ്ങളാണ് സ്വഭാവികമായും നടക്കുന്നത്. ഇത്തരം നിയമനങ്ങളില്‍ പാര്‍ട്ടിക്കാര്‍ തമ്മിലുണ്ടാകുന്ന ഉരസുലുകളും പതിവാണ്. അത്തരമൊരു ഉരസലിന്റെ ഭാഗമായാണ് ആര്യാരാജേന്ദ്രന്‍ ജില്ല സെക്രട്ടറിയ്‌ക്കെഴുതിയ കത്ത് പുറത്തായത്. കത്ത് പുറത്തായപ്പോള്‍ മാത്രമാണ് സംഭവങ്ങള്‍ പാര്‍ട്ടിയ്ക്ക് പുറത്ത് വിവാദമായത്. എന്നാല്‍ പാര്‍ട്ടിയില്‍ ഓരോ നിയമനം നടക്കുമ്പോഴും വിവാദം പതിവാണ്. പാര്‍ട്ടിക്കാര്‍ക്കല്ലാതെ പാര്‍ട്ടിക്ക് പുറത്തുള്ള ആര്‍ക്കെങ്കിലും ജോലി നല്കിയെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക പീഡനം ഭയന്ന് ഓരോ സ്ഥാപനത്തിന്റൈയും അധികാരികള്‍ ഒഴുക്കിനനുസരിച്ച് നീങ്ങുകയാണ്. തൂപ്പുകാരുടെ നിയമനം പോലും പാര്‍ട്ടി നേതാക്കള്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയാണ്. പാര്‍ട്ടി ലേബലില്‍ പണിക്ക് കയറുന്നവര്‍ പണിയില്‍ നിന്ന് ഇറങ്ങിയാലും പാര്‍ട്ടിയുടെ കറവപശുവായിരിക്കും. പാര്‍ട്ടി പരിപാടികള്‍ക്ക് പുറമേ നേതാക്കളുടെ വീട്ടിലെ ചടങ്ങുകള്‍ക്ക് പോലും താല്കാലികക്കാര്‍ പണം പിരിച്ച്  കൊടുക്കാറുണ്ട്. ഇങ്ങനെ പലവിധത്തില്‍ ചൂഷണം നടത്തി കൊണ്ടിരിക്കുകയാണെന്നാണ് ആരോപണം.

 

 

 

 

 

പിണറായി വിജയനും സംഘവും കഴിഞ്ഞ ആറര വര്‍ഷവും നടത്തിയ നിയമനങ്ങളുടെ കണക്കെടുക്കാന്‍ ഗവര്‍ണര്‍ തുടക്കം കുറിച്ച്. പിഎസ് സി റാങ്ക് ലിസ്റ്റ് നിലനില്ക്കുന്ന പോസ്റ്റുകളിലേയ്ക്ക് പോലും താല്കാലികക്കാരായ പാര്‍ട്ടിക്കാരെ നിയമിച്ചിരിക്കുന്നതും അന്വേഷണ വിഷയമാണ്. സ്ഥിരം നിയമനം കാത്ത് ലക്ഷക്കണക്കിനാളുകള്‍ പുറത്ത് നില്ക്കുമ്പോളാണ് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും താല്കാലിക സംവിധാനത്തിലൂടെ പാര്‍ട്ടിക്കാരെ തിരുകികയറ്റുന്നത്. തോന്ന്യാസത്തിന്റെ അങ്ങേ അറ്റത്താണ് കേരള ഭരണമെന്ന വിലയിരുത്തലാണ് ഗവര്‍ണര്‍ക്ക് മുന്നില്‍ ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ നല്കിയിരിക്കുന്ന വിവരങ്ങളിലുള്ളത്. ഉദ്യോഗാര്‍ത്ഥികളെ പറ്റിച്ച് താല്കാലികക്കാരെ നിയമിക്കുന്നതിലൂടെ സര്‍ക്കാരിന് സാമ്പത്തിക ലാഭം മാത്രമല്ല ലക്ഷ്യം .മറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജീവിതമാര്‍ഗ്ഗമാകുമെന്നും അവര്‍ എന്നും പാര്‍ട്ടിക്കൂറുള്ളവരായിരുക്കുമെന്ന ചിന്തയാണുള്ളത്. എന്തായാലും പ്രതിപക്ഷ കക്ഷികളേക്കാള്‍ ശക്തിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായി സര്‍ക്കാരിന്റെ താല്കാലിക നിയമനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും നിയമന രേഖകള്‍, നിയമനത്തിന് ആധാരമാക്കിയ ഇന്റര്‍വ്യൂ, അതിന്റെ മാര്‍ക്ക് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചാവും അന്വേഷണം. സര്‍ക്കാരിന്‍െര ഇഷ്ടപ്രകാരം തസ്തികകള്‍ ഉണ്ടാക്കി പാര്‍ട്ടി ബന്ധുക്കളെ നിയമിക്കുന്നത് മനസിലാക്കിയിട്ടും  ശമ്പളം നല്കുന്നുണ്ട്. സര്‍ക്കാരിന്റൈ ഇത്തരം കൊള്ളയ്ക്ക് കൂട്ടു നില്ക്കുന്ന ഓഡിറ്റ് ജനറലിനെതിരെയും ഗവര്‍ണര്‍ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (21 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (28 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends