Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗ്രീഷ്മയെ പുറത്ത് ചാടിക്കാൻ ആ രണ്ട് പേരുടെ നിർണായക നീക്കം, കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന ഗ്രീഷ്മയുടെ അമ്മ...അമ്മാവന്‍ എന്നിവരെ കോടതയില്‍ ഹാജരാക്കും, പുഷ്പം പോലെ ഊരി വരും? ഗൂഢാലോചനയുള്‍പ്പെടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ അന്വേഷണ സംഘം

08 NOVEMBER 2022 11:30 AM IST
മലയാളി വാര്‍ത്ത

ഷാരോണിനെ കൊലപ്പെടുത്തുന്നതിൽ മുഖ്യ ആസൂത്രക ഗ്രീഷ്മയായിരുന്നെങ്കിലും അമ്മയ്ക്കും അമ്മാവനും ഉള്ള പങ്കും പുറത്തുവന്നിരുന്നു. ഗ്രീഷ്മയെ കസ്റ്റഡിയിൽ കിട്ടിയ പിറ്റേന്ന് തന്നെ മൂവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.കൂടാതെ മുവരേയും ഒറ്റക്കിരുത്തിയും ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഗ്രീഷ്മയുമായി അതി നിർണായകമായ തെളിവെടുപ്പിലേക്ക് കടന്നത്.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും കോടതയില്‍ ഹാജരാക്കും.ഇന്നലെ ഗ്രീഷ്മയുമായി വെട്ടുകാട് പള്ളി, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് നടന്ന തെളിവെടുപ്പ് അരമണിക്കൂറിനകം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഗ്രീഷ്മയെ അമ്മയുടെയും അമ്മാവന്റെയും സാന്നിദ്ധ്യത്തില്‍ വീണ്ടും ചോദ്യം ചെയ്തു.

കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മയുടെയും അമ്മാവന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗൂഢാലോചനയുള്‍പ്പെടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ദിവസം കുറ്റ ക‍ൃത്യം നടത്തിയ തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിൽ ഗ്രീഷ്മയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടയിൽ അമ്മാവനായ നിർമ്മൽ കുമാറിനേയും എത്തിച്ചിരുന്നു.

അതുപോലെ കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം ‌‌ഒക്ടോബർ മൂപ്പതാം തീയതി പൊലീസ് സീൽ ചെയ്ത വീടിന്റെ പൂട്ടാണ് പൊളിച്ചത്. ഷാരോണിന് വിഷം കലർത്തിയ കഷായം നൽകി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടു പറഞ്ഞതായാണ് വിവരം. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഗ്രീഷ്മ ഇക്കാര്യം അമ്മയോടും അമ്മാവനോടും പറയുന്നത്.

ഷാരോണിന്‍റെ മരണത്തിന് പിന്നാലെ വീട്ടിൽ നിന്ന് അമ്മയും അമ്മാവനും ചേർന്ന് ഗ്രീഷ്മയെ ചോദ്യം ചെയ്തിരു. വീട്ടിലുണ്ടായിരുന്നു. കീടനാശിനിക്കുപ്പിയിൽ കുറവ് കണ്ടെത്തിയതോടെയായിരുന്നു ഈ ചോദ്യം ചെയ്യൽ. ഗ്രീഷ്മയുടെ അമ്മയുടെ സഹോദരനായ നിർമ്മൽ വാങ്ങിയ കീടനാശിനിയാണ് യുവതി ഷാരോണിന് കലർത്തി നൽകിയത്. കർഷകനായ നിർമൽ കളിയിക്കാവിളയിൽ നിന്നാണ് കീടനാശിനി വാങ്ങിയത്. ഇത് മറ്റാരും കാണാതെയാണ് താൻ കുപ്പിയിൽ ശേഖരിച്ചതെന്നാണ് ഗ്രീഷ്മ പറയുന്നത്.

ഇത് കഷായത്തിൽ കലർത്തി ഷാരോണിന് നൽകുകയായിരുന്നു. ഗ്രീഷ്മയുടെ കാമുകനായ യുവാവ് അവശനിലയിൽ ആശുപത്രിയിലാണെന്നറിഞ്ഞതോടെ ബന്ധുക്കൾക്ക് ഇക്കാര്യത്തിൽ സംശയം ഉണർന്നിരുന്നു. ഇതോടെ ഇവർ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. ഷാരോണുമായി തനിക്ക് ഇപ്പോൾ ബന്ധമില്ലെന്നാണ് ഗ്രീഷ്മ വീട്ടിൽ പറഞ്ഞിരുന്നത്. ആരോഗ്യനില മോശമായി യുവാവ് മരിച്ചതിന് പിന്നാലെ കഷായത്തെക്കുറിച്ചുള്ള സംശയം വാർത്തയായതോടെ ഗ്രീഷ്മയുടെ അമ്മാവൻ വീട്ടിലെ കീടനാശിനി പരിശോധിക്കുകയായിരുന്നു.

ഒരു കുപ്പിയിലെ അളവിൽ കുറവ് കണ്ടെത്തിയതോടെ നിർമലിന് സംശയം ബലപ്പെട്ടു. ഇതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. അമ്മാവനും അമ്മയും ചേർന്ന് ഗ്രീഷ്മയോട് കീടനാശിനിയെക്കുറിച്ച് ചോദിച്ചതോടെ യുവതി ഇവർക്ക് മുന്നിൽ കുറ്റസമ്മതം നടത്തുകയായിരുന്നെന്നാണ് പോലീസിനോട് പറഞ്ഞത്. പിന്നീട് അമ്മയുടെ നിർദേശ പ്രകാരം അമ്മാവനാണ് കുപ്പി സ്ഥലത്ത് നിന്ന് മാറ്റുന്നത്. പോലീസ് ചോദ്യം ചെയ്യാനെത്തുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് ഉൾപ്പെടെ ഇവർ ചർച്ച ചെയ്ത് ധാരണയിലെത്തിയിരുന്നു. ഇക്കാര്യം ഗ്രീഷ്മയുടെ അച്ഛനോട് പറഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്.

തുടർന്ന് കഷായ പാത്രമടക്കമുള്ള തെളിവുകൾ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടിൽ ഇവ ഉപേക്ഷിച്ചുവെന്നാണ് അമ്മയുടേയും അമ്മാവന്റേയും മൊഴി. കൊലപാതകത്തിന് പിന്നിൽ മറ്റാരും ഇല്ലെന്നും താൻ ഒറ്റക്കായിരുന്നു ഇത് ചെയ്തത് എന്നുമായിരുന്നു ഗ്രീഷ്മ ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നത്. എന്നാൽ ഗ്രീഷ്മ ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്നും പിന്നിൽ ആരെങ്കിലും ഉണ്ടാകുമെന്നും ഷാരോണിന്റെ കുടുംബം നിരന്തരം ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (16 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (23 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends