കേരള എക്‌സ്പ്രസില്‍ വീണ്ടും വന്‍കവര്‍ച്ച : യാത്രക്കാരനെ ബോധരഹിതനാക്കി സര്‍ണവും പണവും മൊബൈലും കവര്‍ന്നെടുത്തു

കേരള എക്‌സ്പ്രസില്‍ വീണ്ടും വന്‍ കവര്‍ച്ച. ആലപ്പുഴ സ്വദേശിയായ യാത്രക്കാരനെ ബോധരഹിതനാക്കി കവര്‍ന്നെടുത്തത് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും. ഉത്തരേന്ത്യയില്‍ നിന്നുളള ട്രെയിനുകളില്‍ മോഷണം പതിവായിട്ടും സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാത്ത റയില്‍വെ അധികൃതര്‍ക്കെതിരെ കടുത്ത പ്രതിേഷധമാണ് ഉയരുന്നത്.
രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ആലപ്പുഴ പൂങ്കാവ് സ്വദേശി വര്‍ഗീസാണ് മോഷണത്തിന് ഇരയായത്. ഉത്തര്‍പ്രദേശിലെ മഥുരയ്ക്കും ഝാന്‍സിയ്ക്കും ഇടയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മോഷണം.
വര്‍ഗീസ് അണിഞ്ഞിരുന്ന രണ്ട് മോതിരങ്ങളും ,ഒരു മാലയുമടക്കം എട്ടുപവന്റെ സ്വര്‍ണാഭരണങ്ങളും,പഴ്‌സില്‍ നിന്ന് എണ്ണായിരം രൂപയും മൊബൈല്‍ ഫോണും എടിഎം കാര്‍ഡുകളും കവര്‍ന്നു.എടിഎം ഉപയോഗിച്ച് ലക്‌നൗവില്‍ നിന്ന് മുപ്പതിനായിരം രൂപയും മോഷ്ടാക്കള്‍ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേക്കുളള ട്രയിനുകളില്‍ മോഷണം പതിവാക്കിയ ഉത്തരേന്ത്യന്‍ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha