അജ്ഞാത ഫോൺ വിളികളിൽ വലഞ്ഞു വീട്ടമ്മ; 4 ദിവസം കൊണ്ട് 7000 വിളികൾ; സിം മാറ്റാൻ ഉപദേശിച്ചു പോലീസ്

ചെർപ്പുളശ്ശേരിയിൽ വത്സലഅമ്മയുടെ (67) ഫോൺ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറുത്താതെ ബെല്ലടിക്കുകയാണ്. നാല് ദിവസത്തിനുള്ളിൽ വന്നത് 7000വിളികൾ. ഇവയെല്ലാം അജ്ഞാത കോളുകൾ ആയിരുന്നു . നെല്ലായ എഴുവന്തലയിലെ ചീനിയപ്പറ്റ വിമുക്തഭടൻ പരേതനായ രാമൻ എഴുത്തച്ഛന്റെ ഭാര്യയാണ് വത്സലഅമ്മ.
കോൾ എടുത്താൽ ഹിന്ദിയിലാണ് മറുതലയ്ക്കൽ നിന്നുള്ള സംസാരം. മറുപടി പറയുമ്പോഴേക്ക് ഫോൺ കട്ടാകും. പല നമ്പരുകളിൽനിന്നാണ് വിളി വരുന്നത്. മകൻ രാജേഷിന്റെ പരാതിയെ തുടർന്ന് ഇന്നലെ പൊലീസ് പല നമ്പരുകളിലേക്കും തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവിൽ ‘സിം’ മാറ്റി ഉപയോഗിച്ചോളൂ എന്ന് പറഞ്ഞു പോലീസും കൈയ്യൊഴിഞ്ഞു .
കാലങ്ങളായി ഈ സിം ആണ് വത്സലഅമ്മ ഉപയോഗിക്കുന്നത്. ഇപ്പോൾ മിക്കപ്പോഴും ഓഫ് ചെയ്തു വയ്ക്കുകയാണ് ചെയ്യുന്നത്. പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലാത്തതോടെ സിം ഉപേക്ഷിക്കാനൊരുങ്ങുകയാണ്.
https://www.facebook.com/Malayalivartha





















