സഹിക്കാനാവാതെ നിലവിളിച്ച്..... മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാനൂരില്‍ മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൂറ്റേരി ചിറയില്‍ഭാഗം ചാലുപറമ്പത്ത് അക്ഷയ്യുടെയും ആദിത്യയുടെയും മകള്‍ അക്ഷചന്ദ്രയാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മുലപ്പാല്‍ നല്‍കി കുട്ടിയെ ഉറക്കിക്കിടത്തിയതായിരുന്നു. പിന്നീട് കുട്ടി ഛര്‍ദിച്ചതിനെത്തുടര്‍ന്ന് പാനൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിശോധനയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
അതേസമയം കഴിഞ്ഞയാഴ്ച തൃശൂര്‍ ആളൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. എടത്താടന്‍ ജങ്ഷന് സമീപം മാണി പറമ്പില്‍ എബിയുടെയും ഷെല്‍ഗയുടെയും ഇളയ മകള്‍ ഹേസലാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ നാലിന് കുഞ്ഞിനെ ഉണര്‍ത്തിയെങ്കിലും അനക്കമില്ലാതെയിരുന്നതിനാല്‍ ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha





















