ഡ്രൈവർ അപമര്യാദയായി പെരുമാറി, ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് യുവതി പുറത്തേക്കുചാടി; തെറ്റിദ്ധാരണ എന്ന് ഡ്രൈവർ

തിരുവനന്തപുരം പൂവാറിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് യുവതി പുറത്തേക്കുചാടി. വീഴ്ചയില്‍ വാരിയെല്ലിന് പരിക്കേറ്റു. ഡ്രൈവർ അപമര്യാദയായി പെരുമാറിയത് കൊണ്ടാണ് ചാടിയത് എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാൽ ഡീസല്‍ അടിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി തെറ്റിദ്ധരിച്ച് ചാടിയതെന്നാണ് ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.
വീഴ്ചയില്‍ വാരിയെല്ലിന് പരിക്കേറ്റ യാത്രക്കാരിയെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പുല്ലുവിളക്ക് സമീപം പള്ളത്താണ് സംഭവം. കരുംകുളത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകാനാണ് യുവതി പുല്ലുവിളയില്‍നിന്ന്, തിരുവനന്തപുരത്തു നിന്നു പൂവാറിലേക്കു വന്ന ഓട്ടോയില്‍ കയറിയത്.
റോഡില്‍വീണ യുവതിയെ ഓട്ടോ ഡ്രൈവര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha





















