നഗ്‌നവീഡിയോ പകര്‍ത്തി വീട്ടമ്മയെ പീഡിപ്പിച്ചു; പരാതിയെ തുടർന്ന് പോലീസുകാരൻ ഒളിവിൽ

അരുവിക്കരയിൽ വീട്ടമ്മയുടെ നഗ്‌നവീഡിയോ പകര്‍ത്തി തുടർന്ന് വീഡിയോദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന യുവതിയെ ഏഴുവര്‍ഷമായി പീഡിപ്പിക്കുന്നു എന്ന പരാതിയിൽ അരുവിക്കര പോലീസ് കേസെടുത്തു. അരുവിക്കരയ്ക്കു സമീപം കാച്ചാണി സ്‌നേഹവീട്ടില്‍ സാബു പണിക്കര്‍ക്ക്(48) എതിരേയാണ് കേസ്. വിജിലന്‍സില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണിയാള്‍.
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴിനല്‍കി. പ്രതി ഒളിവിലാണെന്ന് അരുവിക്കര സി.ഐ. ഷിബുകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















