സഹായിച്ചിട്ടും രക്ഷപ്പെടാതെ.... ഡാമിലേക്കു ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ ഓട്ടോ ഡ്രൈവര്‍ അധ്യാപകനെ രക്ഷപ്പെടുത്തി മറ്റൊരു ഓട്ടോയിലിരുത്തി.... നിമിഷങ്ങള്‍ക്കകം അതില്‍ നിന്ന് ചാടിയിറങ്ങിയോടി വീണ്ടും ഡാമില്‍ ചാടി ജീവനൊടുക്കി

സഹായിച്ചിട്ടും രക്ഷപ്പെടാതെ.... ഡാമിലേക്കു ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ ഓട്ടോ ഡ്രൈവര്‍ അധ്യാപകനെ രക്ഷപ്പെടുത്തി മറ്റൊരു ഓട്ടോയിലിരുത്തി.... നിമിഷങ്ങള്‍ക്കകം അതില്‍ നിന്ന് ചാടിയിറങ്ങിയോടി വീണ്ടും ഡാമില്‍ ചാടി ജീവനൊടുക്കി
ഇടുക്കി മൂന്നാറില്‍ സ്‌കൂള്‍ അധ്യാപകന്‍ ഡാമില്‍ ചാടി ജീവനൊടുക്കി. കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ എ ഗണേശന്‍ (48) ആണ് മരിച്ചത്. ആദ്യം ഡാമില്‍ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അല്‍പസമയത്തിനുശേഷം വീണ്ടും ചാടുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
ബൈക്കിലെത്തിയ ഗണേശന്‍ ഹെഡ് വര്‍ക്സ് ഡാമിലേക്കു ബൈക്കുമായി വീഴുന്നതു കണ്ട് തൊട്ടുപിന്നാലെയെത്തിയ രമേഷ് എന്ന ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് റോഡിലെത്തിച്ച് മറ്റൊരു ഓട്ടോയില്‍ കയറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ ഓട്ടോയില്‍ നിന്നും ചാടിയിറങ്ങി അഞ്ച് മീറ്ററോളം ഓടിയ ഗണേശന്‍ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കു വീണ്ടും ചാടി.
ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഒരു മണിക്കൂര്‍ നേരം ഡാമില്‍ മുങ്ങി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്. ചൊക്കനാട് എസ്റ്റേറ്റിലെ എല്‍പി സ്‌കൂള്‍ അധ്യാപകനായ ഗണേശന്‍ ഉച്ചവരെ സ്‌കൂളില്‍ ക്ലാസെടുത്തശേഷം ടൗണില്‍ പോകണമെന്നു പറഞ്ഞാണ് സ്‌കൂളില്‍നിന്ന് ഇറങ്ങിയത്.
ഗണേശനൊപ്പം കഴിഞ്ഞിരുന്ന അമ്മ മുത്തുമാരി കഴിഞ്ഞ ജൂലൈയില്‍ ജലാശയത്തില്‍ വീണെങ്കിലും ഇതുവരെ കണ്ടെത്താനായി കഴിഞ്ഞിട്ടില്ല. അമ്മയെ കാണാതായ അന്നു മുതല്‍ ഗണേശന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ .
https://www.facebook.com/Malayalivartha


























