ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ കീഴ് കോടതി വിധിച്ച ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കിരണ്‍ കുമാര്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ കീഴ്ക്കോടതി വിധിച്ച ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കിരണ്‍ കുമാര്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത അപ്പീലിലാണ് ഉപഹര്‍ജി നല്‍കിയിരുന്നത്. അപ്പീലില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും.
കിരണിന് പത്തു വര്‍ഷം കഠിനതടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമായിരുന്നു കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. നിലമേല്‍ കൈതോട് കെ.കെ.എം.പി. ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകളായ വിസ്മയയെ 2021 ജൂണ്‍ 21-നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്.
മോട്ടോര്‍ വാഹന വകുപ്പില്‍ അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണിന്റെയും വിസ്മയയുടെയും വിവാഹം 2020 മേയ് 20 നായിരുന്നു.
"
https://www.facebook.com/Malayalivartha


























