Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കേന്ദ്രത്തില്‍ പറ്റിയ പറ്റുതന്നെ കോണ്‍ഗ്രസിന് കേരളത്തിലും; പിണറായി വിജയന്റെയും ഇടതുസര്‍ക്കാരിന്റെയും അനന്തമായ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാനുള്ള ത്രാണി പ്രതിപക്ഷമായ കോണ്‍ഗ്രസിനില്ലാതെ പോയി, തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം തന്നിഷ്ടനിയമനം വരെയുള്ള എണ്ണമറ്റ സംഭവങ്ങളില്‍ ഒന്നില്‍പ്പോലും ജനങ്ങളെ ഇളക്കിമറിക്കാനുള്ള ആക്കവും തൂക്കവും വിഡി സതീശനും കെ സുധാകരനും ഇല്ല

09 NOVEMBER 2022 11:18 AM IST
മലയാളി വാര്‍ത്ത

കേന്ദ്രത്തില്‍ പറ്റിയ പറ്റുതന്നെ കോണ്‍ഗ്രസിന് കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. പിണറായി വിജയന്റെയും ഇടതുസര്‍ക്കാരിന്റെയും അനന്തമായ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാനുള്ള ത്രാണി പ്രതിപക്ഷമായ കോണ്‍ഗ്രസിനില്ലാതെ പോയി. തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം തന്നിഷ്ടനിയമനം വരെയുള്ള എണ്ണമറ്റ സംഭവങ്ങളില്‍ ഒന്നില്‍പ്പോലും ജനങ്ങളെ ഇളക്കിമറിക്കാനുള്ള ആക്കവും തൂക്കവും വിഡി സതീശനും കെ സുധാകരനും ഇല്ലാതെ പോയി.

രാഷ്ട്രീയചതുരംഗക്കളിയില്‍ ഒതുങ്ങിപ്പോയ രമേശ് ചെന്നിത്തല കുറെക്കാലമായി നിര്‍വികാരനായി പാര്‍ട്ടിയില്‍ ഒതുങ്ങിനില്‍ക്കുന്നു. കെ മുരളീധരനും കുറെക്കാലമായി കളത്തിനു പുറത്തു നിന്ന് ഒറ്റയാനായാണ് കളി തുടരുന്നത്.എകെ ആന്റണി വിശ്രമത്തിലേക്കും ഉമ്മന്‍ ചാണ്ടി ചികിത്സയിലേക്കും മാറിയതോടെ പ്രതിപക്ഷനേതാവ് എന്നു പറയാനൊരു തുര്‍ക്കി കോണ്‍ഗ്രസിനില്ലാതെ പോയി. പി.ടി തോമസ് എന്ന ചീറ്റപ്പുലി അകാലത്തില്‍ കൊഴിഞ്ഞതും കോണ്‍ഗ്രസിന് വന്‍നഷ്ടമായി.

തിരുവനന്തപുരം കോര്‍പറേഷനിലെ ജോലി തസ്തികകളില്‍ കറതീര്‍ന്ന വിശ്വസ്ത സഖാക്കളെ തിരുകിക്കയറ്റി എക്കാലത്തും നഗരഭരണത്തിന്റെ ഫയലുകള്‍ ചെങ്കൊടിയില്‍ പൊതിഞ്ഞുകെട്ടാനുള്ള പാര്‍ട്ടിനീക്കത്തില്‍ ബിജെപി നടത്തിയ പ്രതിഷേധത്തിന്റെ തലം പോലും കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല. സിപിഎം പോലും ഇതിനെക്കാള്‍ വലിയ പ്രതിഷേധം ഉയരുമെന്ന ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് ഞങ്ങള്‍ക്കിതൊന്നും വലിയ വിഷയമല്ലെന്ന മട്ടില്‍ മാളത്തില്‍ ഒളിച്ചിരിക്കുന്നത്. പേരിനു മാത്രമൊരു പ്രതിഷേധമല്ലാതെ കോണ്‍ഗ്രസിന്റെ നേതൃത്വം നാണംകെട്ട നിര്‍വികാരതയില്‍ മുന്നോട്ടുപോവുകയാണ്.

പിണറായി വിജയനെയും ഇടതുഭരണത്തെയും ഇന്ന് അല്‍പമെങ്കിലും വിറപ്പിക്കുന്നുണ്ടെങ്കില്‍ അത് സ്വപ്‌നാ സുരേഷും പിന്നെ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമാണ്. വലിയൊരളവോളം കേരളത്തില്‍ പ്രതിപക്ഷം ആരെന്നു ചോദിച്ചാല്‍ ഈയിടയായി ഉത്തര്‍ പ്രദേശില്‍ നിന്ന് കേരളത്തിലെത്തി സഖാക്കളെ വിറപ്പിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ എന്നു പറയേണ്ടിവരും. സര്‍വകലാശാലാ നിയമനങ്ങളില്‍ മാത്രമല്ല കേരളത്തിലെ ഇടതുഭരണം വട്ടപ്പൂജ്യമാണെന്നും പറയാനുള്ള ചങ്കൂറ്റം ആരിഫിനു മാത്രമേയുണ്ടായുള്ളു. സ്വര്‍ണക്കള്ളക്കടത്ത്, മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ അനധികൃത സാമ്പത്തിക ഇടപാടുകള്‍, ദുബായ് ആസ്ഥാനമായ ബിസിനസ് എന്നിവയൊക്കെ അക്കമിട്ടു നിരത്താന്‍ സ്വപ്‌നാ സുരേഷ് കാണിച്ച ആര്‍ജവത്തംപോലും കോണ്‍ഗ്രസിനില്ല. സ്വപ്‌നയ്ക്ക് ശക്തി പകരുന്നത് ബിജെപിയാണെന്ന ഏക കാരണത്താല്‍ കോണ്‍ഗ്രസിന് സ്വപ്‌ന ചതുര്‍ഥിയായി.

മുന്‍പൊരു സരിതയെ കളത്തിലിറങ്ങി ആളും ആര്‍ഥവും നല്‍കി സിപിഎം ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല യുഡിഎഫ് ഭരണംതന്നെ തകര്‍ത്തുതരിപ്പണമാക്കി. അതേ ഡോസില്‍ പിണറായിയെ തരിപ്പണമാക്കാനുള്ള സര്‍വ തെളിവുകളും നാക്കും സ്വന്തമായുള്ള സ്വപ്‌നയ്ക്ക് കരുതലാകേന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാതെ പോയി. എന്തിനേറെ സ്വപ്‌ന പി ശ്രീരാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക് തുടങ്ങിയ തലമൂത്തു നരച്ച സഖാക്കള്‍ക്കളുടെ തനിനിറം വെളിപ്പെടുത്തിയ വേളയില്‍പോലും കമാന്ന് ഒരക്ഷരം ഉരിയാടാനുള്ള നേരും നെറിവും പ്രതിപക്ഷത്തെ വീരശൂരപരാക്രമികള്‍ക്കില്ലാതെപോയി.
സര്‍കലാശാലകളിലും കോളജുകളിലും സിപിഎമ്മിലെ യുവനേതാതാക്കളുടെ അയോഗ്യരായ ഭാര്യമാരെ ലക്ഷം ശമ്പളമുള്ള തസ്തികകളില്‍ ഒട്ടിച്ചുചേര്‍ത്തവേളയില്‍പോലും വേണ്ടവിധം നാവനക്കാന്‍ കോണ്‍ഗ്രസിനായില്ല. ചത്ത കുതിരപോലെയായ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കുണ്ടായ നിശ്ചലാവസ്ഥയാണ് അണികളെ ഈ പാര്‍ട്ടിയില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നത്. ഒരു പഞ്ചായത്ത് വാര്‍ഡില്‍പോലും ജയിക്കാന്ഡ സാധിക്കാത്ത വിധം അണികളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് ശോഷിക്കുകയും ചെയ്തു. ഒരു കൊല്ലത്തിനുള്ളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ അണികളെ ശക്തിപ്പെടുത്താതെ കേരളത്തില്‍ കോണ്‍ഗ്രസിനു രക്ഷയില്ല. നിലവിലെ സാഹചര്യത്തില്‍ അഞ്ചോ ആറോ ലോക്‌സഭാ സീറ്റുകളിലേക്ക് ചുരുങ്ങുന്ന വിധം കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുകഴിഞ്ഞു.

വാര്‍ഡുതലത്തില്‍ ഒരു യോഗം വിളിച്ചാല്‍ അഞ്ചു പേരെ പോലും കിട്ടാനാവാത്തവിധം ദുര്‍ബലമാണിന്ന് കോണ്‍ഗ്രസ്. ബ്ലോക്ക്, ജില്ലാതല സമ്മേളനങ്ങള്‍ നടന്നിട്ട് ഏറെക്കാലം പിന്നിടുന്നു. സ്ഥാനമാനങ്ങള്‍ക്കായുള്ള നേതാക്കളുടെ ഗുസ്തിയല്ലാതെ ജനകീയമായ ഒരു പ്രവര്‍ത്തനത്തിലും കോണ്‍ഗ്രസിന്റെ താഴേത്തട്ടിലുള്ള നേതാക്കളെ കിട്ടാനില്ലാത്ത സാഹചര്യമാണുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ പോലും കേരളത്തില്‍ പ്രതിപക്ഷമായി കോണ്‍ഗ്രസ് ഉണരുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന തിരിച്ചറിവ് ജനങ്ങളെ അറിയിക്കാനുള്ള ത്രാണിയും കോണ്‍ഗ്രസിനില്ല. അരിയ്ക്കും അവശ്യസാധനങ്ങള്‍ക്കും കൈപൊള്ളിക്കും വിധം വില ഉയര്‍ന്ന സാഹചര്യത്തിലും കമാന്ന് ഒരക്ഷരം മിണ്ടാന്‍ സാധിക്കാത്ത വിധം പ്രതിപക്ഷ നേതാക്കളുടെ നാവിറങ്ങിപ്പോയിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (15 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends