മലപ്പുറത്ത് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു... കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹസീബിന്റെ വേര്‍പാട് താങ്ങാനാവാതെ സുഹൃത്തുക്കള്‍
മലപ്പുറത്ത് ബൈക്ക് അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു... തിരൂര്‍ക്കാട് നസ്ര ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥി ഹസീബ് (19) ആണ് മരിച്ചത്. ശനിയാഴ്ച നടന്ന കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഹസീബ് ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്നേദിവസം വൈകീട്ട് ഏഴിന് തിരൂര്‍ക്കാട് ചവ റോഡില്‍ ഹസീബ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
" f
https://www.facebook.com/Malayalivartha