Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

'ഇത് കേൾക്കാൻ അവൻ ഇല്ലല്ലോ'....ഷാരോണിന്റെ കുടുംബത്തെ തേടി ആ വാർത്ത, ബി എസ് സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോണിന് പരീക്ഷയിൽ മികച്ച വിജയം, "പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്‍റെ സുഹൃത്ത് വിളിച്ചിരുന്നു... പൊട്ടിക്കരഞ്ഞ് അമ്മ

09 NOVEMBER 2022 12:10 PM IST
മലയാളി വാര്‍ത്ത

പാറശാലയിൽ പ്രണയ കുരുതിയിൽ വീഴ്ത്തി ഗ്രീഷ്മയെന്ന പെൺകുട്ടി ഷാരോൺ എന്ന യുവാവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ വാർത്ത ഏറെ ഞെട്ടലുളവാക്കുന്നതായിരുന്നു. തന്റെ പൊന്നു മോനെ നഷ്ടപ്പെട്ട് അലമുറയിട്ട് കരയുന്ന ആ അമ്മയുടേയും അച്ഛന്റേയും മുഖം ഏറെ വേദനിപ്പിക്കുന്നതാണ്.

തന്റെ മകനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങികൊടുക്കണം എന്ന മാനസികാവസ്ഥയിലിരിക്കുന്ന മാതാപിക്കളുടെ മുന്നിലേക്ക് ഷാരോൺ രാജിന്‍റെ പരീക്ഷാ ഫലം എത്തിയിരിക്കുകയാണ്.

ഒരു തേങ്ങലോടെയല്ലാതെ കേൾക്കാനാകില്ല. അവൻ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് അവർ തേങ്ങലോടെ ഓർത്തിട്ടുണ്ടാകാം. ഷാരോണിന്‍റെ സഹോദരൻ ഷിമോൺ രാജാണ് ഇക്കാര്യം പങ്കുവെച്ചത്. നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി എസ് സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്നു ഷാരോൺ. പരീക്ഷാ ഫലം പുറത്തുവന്നെന്നും എന്നാൽ അത് അറിയാൻ അവൻ ഇല്ലലോയെന്നുമാണ് വാർത്ത പങ്കുവെച്ചുകൊണ്ട് ഷിമോൺ പറഞ്ഞത്.

"പരീക്ഷാ ഫലം വന്നെന്ന് പറഞ്ഞ് അവന്‍റെ സുഹൃത്ത് വിളിച്ചിരുന്നു. ഷാരോൺ പാസ്സായെന്നാണ് പറഞ്ഞത്. പക്ഷേ അത് അവനറിയില്ല." സന്തോഷ വാർത്ത പുറത്തുവരുമ്പോൾ സഹോദരൻ കൂടെയില്ലെന്ന ദുഃഖത്തോടെ സഹോദരൻ പറയുന്നു. പ്രാക്ടിക്കൽ പരീക്ഷമാത്രമാണ് ഷാരോണിന് ബാക്കിയുണ്ടായിരുന്നതെന്നത്. അതിനിടയിലാണ് കഴിഞ്ഞ 14ാം തീയതിയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്.

അതേസമയം പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ഷാരോണുമായി പ്രണയത്തിലായിരുന്നപ്പോൾ ഒരുമിച്ച് സഞ്ചരിച്ചിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. ഒപ്പം ഗ്രീഷ്മയുടെ ശബ്ദപരിശോധന നടത്തുന്നതിനുള്ള നടപടികളു ഇന്ന് നടന്നേക്കും. ഗ്രീഷ്മയും ഷാരോണിന്‍റെ സഹോദരനും തമ്മിലുള്ള സംഭാഷണം, ഗ്രീഷ്മ ഷാരോണിന് വാട്സ്ആപ് അയച്ച ശബ്ദ സന്ദേശങ്ങൾ എന്നിവയെല്ലാം പരിശോധന വിധേയമാക്കും.

ആകാശവാണിയിൽ എത്തിച്ചാകും ശബ്ദപരിശോധന നടത്തുക. ഇന്നലെ തെളിവെടുപ്പ് ഉണ്ടായിരുന്നില്ല. ഗ്രീഷ്മയെ ചൊവ്വാഴ്ച തമിഴ്നാട്ടിലെ മാർത്താണ്ഡം, തൃപ്പരപ്പ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് ശബ്ദപരിശോധന ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി തമിഴ്നാട്ടിൽ തെളിവെടുപ്പിനെത്തിക്കാനാണ് നീക്കം.

തുടർന്ന് ഇന്ന് ഗ്രീഷ്മയുമായി തൃപ്പരപ്പിലാണ് തെളിവെടുപ്പിനായി എത്തിക്കുക. ഷാരോൺ ഗ്രീഷ്മയെ താലി ചാർത്തിയ ശേഷം കോളേജ് ടൂറെന്ന് പറഞ്ഞ് തൃപ്പരപ്പ് ശിവക്ഷേത്രത്തിനു സമീപമുള്ള റിസോര്‍ട്ടില്‍ മൂന്നു ദിവസം താമസിച്ചിരുന്നതായി സൂചനയുണ്ട്. അതുകൊണ്ട് ഇരുവരും ഒന്നിച്ച് താമസിച്ച റിസോട്ടിലെത്തിച്ച് അതി നിർണായകമായ തെളിവ് ശേഖരിക്കും. ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (14 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (1 hour ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (4 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends