കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്; അരക്കോടി രൂപയുടെ സ്വർണം പിടികൂടി
കണ്ണൂരിൽ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അരക്കോടിയോളം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 932 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രതിയിൽ നിന്നും പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം കടത്തുന്നു എന്ന വിവരത്തെ തുടർന്ന് പരിശോധന ശക്തമാണ്. ഈ സാഹചര്യത്തിൽ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന് പ്രകാശന്, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
മാത്രമല്ല കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു. കേസിൽ മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ (30) ആണ് പിടിയിലായത്. 1.006 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി നാല് ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
https://www.facebook.com/Malayalivartha