ആര്യ രാജേന്ദ്രനെ ചതിച്ചത് സഖാക്കൾ!ചുക്കാൻ പിടിച്ചത് പ്രമുഖ മന്ത്രിമാർ! സിപിഎമ്മിനെ പിഴുതെറിയും! ലെറ്റർ ഹെഡും സീലും തന്റെ ഓഫീസിലേത്, ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് വ്യാജകത്ത് തയ്യാറാക്കി, സംഭവം ഇങ്ങനെയോ? കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ നൽകിയേക്കും
കത്ത് വിവാദത്തിൽ പെട്ടിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രൻ. താൻ ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയിട്ടില്ലെന്നും, കൃത്രിമം നടന്നെന്നും ഉള്ള വാദത്തിൽ ഉറച്ച് മേയർ ആര്യ രാജേന്ദ്രൻ നിൽക്കുമ്പോൾ പുറത്ത് വരാനിരിക്കുന്നത് സിപിഎമ്മിന്റെ പൊയ്മുഖങ്ങൾ.
അതേസമയം തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ വിഭാഗം താൽക്കാലിക തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് കത്ത് നൽകിയെന്ന വിവാദത്തിൽ തുടരന്വേഷണത്തിന് കേസെടുക്കേണ്ടി വരും. മാത്രമല്ല അട്ടിമറി വ്യക്തമാക്കുന്നതാണ് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി.
മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് കാര്യമായി എടുക്കുമോ എന്ന് മാത്രമാണ് ചിന്തിക്കേണ്ടത്. കാരണം നേരത്തെ സിപിഎമ്മിന് എതിരെ ആര്യയുടെ വാക്കുകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു.
ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന ചില റിപ്പോർട്ടുകൾ വരാൻ സാധ്യതയുണ്ട്. സഖാക്കളുടെ ചില കൈകളും ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടി വരും. നേരത്തെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. കത്ത് ചോർന്നത് സിപിഎം അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് സംസ്ഥാന ഇന്റലിജൻസ് കണ്ടെത്തി. ഈ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha