Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പിണറായിയും ഗോവിന്ദനും ചതിയന്മാര്‍; ഡിഫിക്കാര്‍ രക്തപിശാചുക്കള്‍ ചെറുപ്പക്കാരെ പട്ടിണിയിലാക്കി; ഗോവിന്ദന്‍ അറിഞ്ഞില്ല ആ അഞ്ചരലക്ഷം പിണറായിയുടെ നിയമനം

09 NOVEMBER 2022 04:20 PM IST
മലയാളി വാര്‍ത്ത

തിരുവന്തപുരം കോര്‍പ്പറേഷനില്‍ ആര്യാരാജേന്ദ്രന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നഗപ്പന് അയച്ച കത്ത് പുറത്തു വന്നതാണ് സിപിഎം പിന്‍വാതില്‍ നിയമനം ഏറെ ചര്‍ച്ചയാക്കാനിടയാക്കിയത്. എന്നാല്‍ ചര്‍ച്ചകളിലൊന്നും സിപിഎം നടത്തിയ പിന്‍വാതില്‍ നിയമങ്ങളുടെ വിവാദങ്ങള്‍ ഉയര്‍ന്നു കണ്ടില്ല. കേരളത്തില്‍ സിപിഎം പിന്‍വാതില്‍ നിയമനത്തെ പിന്‍താങ്ങുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന ഹാസ്യത്തോടെയാണ് കേരള ജനത സ്വീകരിച്ചത്. കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആവശ്യമില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചാണ് പാര്‍ക്കാര്‍ക്ക് ജീവനോപാധിയുണ്ടാക്കി കൊടുക്കുന്നതെന്ന് സത്യം എല്ലാവര്‍ക്കും അറിയാം. ആരോഗ്യ വകുപ്പ്, വനം വകുപ്പ്, റവന്യു, മൃഗസംരക്ഷണം, പലവിധ കോര്‍പ്പറേഷനുകള്‍, ജലസേചന വകുപ്പ് , കമ്മിഷനുകള്‍, കോടതികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി സര്‍ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലും സെക്ഷനുകളിലും താല്കാലികക്കാരെ നിയമിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഭരണം തുടങ്ങിയതു തന്നെയെന്ന് പറയുന്നു.

പാര്‍ട്ടി വളര്‍ത്താന്‍ സഹകരണ സംഘങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമേയാണ് ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര ജീവനക്കാരുണ്ടെന്ന് ചോദിച്ച വിവരാവകാശത്തിന് വ്യക്തമായ മറുപടി ഇതുവരെ നല്കിയിട്ടില്ല. ജീവനക്കാരുടെ കൃത്യമായ വിവരം പുറത്തുവിടാന്‍ പിണറായി സര്‍ക്കാരിന് ഭയമാണ്. കാരണം കേരളത്തിലെ ലക്ഷോപലക്ഷം ചെറുപ്പക്കാരെ പറ്റിച്ചും ചതിക്കുഴികളില്‍ ചാടിച്ചും പാര്‍ട്ടി വളര്‍ത്തി കൊണ്ടിരിക്കുകയാണ്. നാലം മതക്കാരായ അടിമ കൂട്ടങ്ങളെ പോലെ പാര്‍ട്ടി പറയുന്നതെന്തും വേദവാക്യമായി കൊണ്ടു നടക്കുന്നവരാണ് പിണറായി ആരാധകര്‍.പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ ആറര വര്‍ഷത്തെ നിയമനങ്ങളുടെ കണക്ക് ഒന്നു പരിശേധിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടുന്ന സാഹചര്യമാണുള്ളത്.

കേരളത്തിലെ സമീപകാലത്തെ കണക്കുകളനുസരിച്ച് പത്ത് ലക്ഷത്തില്‍ ഇരുപത്തി ഏഴായിരം പേര്‍ സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്നവരാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് മൂന്ന് ലക്ഷത്തി എന്‍പത്തിയൊന്നായിരത്തി എണ്ണൂറ്റി അറുപത്തി രണ്ട് പേരാണ് പിഎസ് സി വഴി നിയമനം നേടിയത്. കൊറോണ കാലത്ത് മുഖ്യമന്ത്രി പലതവണ പത്രസമ്മേളനത്തില്‍ ഇത് ആവര്‍ത്തിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എല്ലാവരും വിശ്വസിച്ചു. കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിക്കുന്ന നയങ്ങള്‍ക്ക് നാളിതുവരെ ഒരു മാറ്റവും വന്നിട്ടില്ല.

പിഎസ് സി നിയമന ഉത്തരവ് നല്കിയ മൂന്നു ലക്ഷത്തില്‍ പരം പേരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശമ്പള വിതരണ സോഫ്റ്റ് വെയറില്‍ ലഭ്യമാണ്. എന്നാല്‍ ബാക്കി ആറ് ലക്ഷത്തി നാല്പത്തയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് പേരും മാസാമാസം സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നുണ്ട്. ഇതില്‍ ഒരു ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരം പേര്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരാണ്. പള്ളിക്കും പട്ടക്കാര്‍ക്കും സമുദായ നേതാക്കള്‍ക്കും വീതം വെച്ചു നല്കുന്ന ഉദ്യോഗം തന്നെ ഇത്രയും വലുതാണ്. സമുദായത്തിന്റെയും ജാതിയുടെയും കുടുംബത്തിന്റെയും ദൈവങ്ങളുടെയും പേരില്‍ തുടങ്ങിയ വിദ്യാലയങ്ങളിലേയ്ക്ക് മാനേജര്‍മാര്‍ ലക്ഷങ്ങള്‍ വാങ്ങി നടത്തുന്ന നിയമനങ്ങളുടെ എ്ണ്ണമാണ് മുകളില്‍ സൂചിപ്പിച്ചത്. ഇത്തരം നിയമനത്തിന് സര്‍ക്കാര്‍ മാസാമാസം മാറ്റിവെയക്കുന്ന തുക കോടികളാണ്. ഒരോ വര്‍ഷം കൂടുന്തോറും എയ്ഡഡ് മേഖലയിലെ നിയമനങ്ങളുടെ എണ്ണം കുറയുകയല്ല മറിച്ച് കൂടുകയാണ്.

എയ്ഡഡ് നിയമനം ഉള്‍പ്പടെ ആറ് ലക്ഷത്തി നാല്പത്തയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് സര്‍ക്കാര്‍ ജീവനക്കാരെ കുറിച്ച് പിഎസ് സിയ്ക്ക് വിവരമില്ല. എന്നാല്‍ എയ്ഡഡ് അധ്യാപരുടെ എണ്ണം ഒഴിവാക്കിയാല്‍ അഞ്ച് ലക്ഷത്തി അയ്യായിരത്തി ഇരുന്നൂറ്റി എഴുപത്തൊന്‍പത് പേര്‍ താല്കാലിക ജീവനക്കാരാണ്. ഞെട്ടിക്കുന്ന കണക്കുകളാണിത്. സഹകരണ ബാങ്കുകളുടെ ജീവനക്കാരുടെ എണ്ണത്തിന് പുറമേയാണിത്. മാസംതോറും ആറര ലക്ഷം താല്കാലിക ജീവനക്കാരെ തീറ്റിപോറ്റുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ലെന്നതും ശ്രദ്ധേയമാണ്. ഓരോ മാസവും അയ്യായിരം കോടി വീതം കടമെടുക്കുന്നത് ശമ്പളത്തിനും പെന്‍ഷന്‍ നല്കാനും വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം.

ഇത്രയം കണക്കുകള്‍ യാഥാര്‍ത്ഥ്യമായിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നു പിന്‍വാതില്‍ നിയമനത്തെ സര്‍ക്കാര്‍ പിന്‍താങ്ങുന്നില്ലെന്നാണ്. ആറര ലക്ഷത്തോളം താല്കാലിക ജീവനക്കാരെ എവിടെയാണ് നിയമിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ സര്‍ക്കാരിനും വ്യക്തതയില്ല. ഒരു ദിവസം പോലും ജോലിയ്ക്ക് പോകാതെ സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് മാസാമാസം ശമ്പളം വാങ്ങുന്ന ഒരു ലക്ഷത്തിലധികം പേരുണ്ട്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ താല്കാലിക നിയമനം നടന്നിട്ടുള്ളത് . താല്കാലിക നിയമനക്കാരെ അധികവും സ്ഥിരപ്പെടുത്തിയിട്ടുള്ളതും ആരോഗ്യ വകുപ്പിലാണ്. താല്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് പാര്‍ട്ടിയ്ക്ക് ചില നയരേഖകളൊക്കൊയുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. കോര്‍പ്പറേഷന്‍ മേയര്‍ തസ്തികകളുടെ എണ്ണം രേഖാമൂലം പാര്‍ട്ടി ജില്ല സെക്രട്ടറിയ്ക്ക് നല്കിയാണ് നിയമിക്കാനുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് സമ്പാദിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വിവാദമായി കൊണ്ടിരിക്കുന്നത്.

സിപിഎം ല്‍ ചേരുന്നതുതന്നെ ജോലി നേടാനാണെന്ന് ചിലരൊക്കെ ട്രോള്‍ ഇറക്കാറുണ്ട് .എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിന്റെ കണക്ക് മനസിലാക്കിയാല്‍ കളിയല്ല കാര്യമാണെന്ന് ബോധ്യമാകും.പി എസ് സി പരീക്ഷയ്ക്ക് മാസങ്ങളും വര്‍ഷങ്ങളുടെടുത്ത് പഠിച്ച് പാസായി ജോലിയ്ക്കായി കാത്തിരിക്കുന്നവരെയെല്ലാം ഒരു പോലെ നിരാശരാക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ താല്കാലികക്കാരുടെ നിയമനംമെന്ന് മനസിലാക്കാം. പിഎസ് സി നിയമനത്തിലൂടെ ജോലി ചെയ്യുന്നതിന്റെ ഇരട്ടിയിലേറയാണ് താല്കാലികാരുടെ എണ്ണം. സിപിഎം നേതാക്കളുടെ മക്കള്‍ക്കും ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സഹകരണ സംഘങ്ങളാണ് ആശ്രയം.

പഠനകാലത്ത് തന്നെ സഹകരണ സംഘത്തില്‍ ജോലി ചെയ്യാനുള്ള കോഴ്‌സുകളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. സര്‍വ്വകലാശാലകളിലാകട്ടെ ഒഴിവുവരാന്‍ സാധ്യതയുള്ള അധ്യാപക തസ്തിക ഏതെന്ന് മനസിലാക്കിയ ശേഷം . അതിനുള്ള കോഴ്‌സിന് മക്കളെയും ഭാര്യയുമൊക്കെ പഠിപ്പിച്ചെടുക്കും. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള യുദ്ധത്തിന് കാരണവും നിയമനം തന്നെയാണ്. പാര്‍ട്ടി ഓഫീസിന് കൊടുത്തു വിടുന്ന നിയമന കടലാസില്‍ ഒപ്പിടാന്‍ സൗകര്യമില്ലെന്ന ഗവര്‍ണറുടെ നടപടിയാണ് പിണറായിയേയും സംഘത്തേയും ചെടിപ്പിച്ചിരിക്കുന്നത്.

തൊഴില്‍ അല്ലെങ്കില്‍ ജയിലെന്ന് മുദ്രാവാക്യം വിളിച്ച് അക്രമവും കത്തിക്കലും നടത്തിയ വരാണ് ഇന്ന് സംസ്ഥാന മന ്ത്രിസഭയിലുള്ളത്.നതിരെ സമരങ്ങളുടെ പരമ്പര സൃഷ്ടിച്ച പാര്‍ട്ടിയാണ് സിപഎമും ഡിവൈഎഫ് ഐയും. കാലാകാലങ്ങളില്‍ തൊഴിലിനായി സമരം നടത്തിയ നിങ്ങളുടെ വിപ്ലവീര്യം എവിടെ പോയി. താല്കാലിക നിയമനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് വലതു സര്‍ക്കാരുകളുടെ കാലത്ത് തീഷ്ണയൗവ്വനം എന്നു പറഞ്ഞ് ഇടതുപക്ഷം നടത്തിയ സമരങ്ങളെ കുറിച്ച് വല്ലപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും. താല്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ ഘടകക്ഷികള്‍ക്കും വീതം വെച്ചു നല്കാറാണ് പതിവ്. അതുകൊണ്ട് അവരാരും താല്കാലിക നിയമനത്തെ തള്ളി പറയാറില്ല. പോലീസ് വകുപ്പ് ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ മേഖലയിലും താല്കാലിക്കാര്‍ വാഴുകയാണ്. ചെങ്കൊടിയുടെ ആവേശവും പേറി ആകാശത്തേയ്ക്ക് മുഷ്ടിചുരുട്ടിയിടിച്ച് മുദ്രാവാക്യം വിളിച്ച് ഒപ്പവും പിന്നാലെയും പോകുന്നവര്‍ അറിയുക നിങ്ങളെല്ലാം തഴയപ്പെട്ടിരിക്കുന്നു.

വനം വകുപ്പില്‍ ഫയര്‍ വാച്ചര്‍മാര്‍ , വാച്ചര്‍മാര്‍ തസ്തികയില്‍ നിയമിച്ചിട്ടുള്ളവരുടെ കാര്യം വളരെ വിശേഷമെന്നാണ് വനംവകുപ്പ് മേലധികാരികള്‍ പറയുന്നത്. വനത്തിന് സുരക്ഷയെരുക്കാന്‍ നിയമിച്ചിട്ടുള്ള താല്കാലികക്കാരെ ആരെയും വനത്തിന്റെ പരിസരത്ത് കണ്ടിട്ടില്ലെന്നും, അവര്‍ എല്ലാ മാസവും ശമ്പളം വാങ്ങാനെത്തുമെന്നുമാണ് അവര്‍ പറയുന്നത്. വനത്തില്‍ തീ പടരുക, വനത്തിനുള്ളില്‍ മറ്റുള്ളവര്‍ പ്രവേശിക്കുന്നത് തടയുക, കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ശ്രദ്ധിക്കുക തുടങ്ങി നിരവധി കര്‍ത്തവ്യങ്ങള്‍ വനം വാച്ചര്‍മാര്‍ക്കുണ്ട്. എന്നാല്‍ പാര്‍ട്ടി നേതാക്കളും ബന്ധുക്കളുമായതിനാല്‍ ഇവരാരും ഇത്തരം ജോലികളൊന്നും ചെയ്യാറില്ല. സംസ്ഥാനത്താകമാനം ഇരുപത്തയ്യായിരത്തിന് മുകളില്‍ താല്കാലിക വാച്ചര്‍മാര്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

പല പേരുകളില്‍ പോസ്റ്റ് നിശ്ചയിച്ചിരിക്കുന്നതിനാല്‍ വ്യക്തമായ കണക്ക് വനം വകുപ്പിനും ലഭ്യമല്ല. ടൂറിസം സെന്ററുകളിലെ കണക്കും കൂടിയായാല്‍ എണ്ണം പതിനായിരത്തിന് മുകളിലെത്തും. ഇടതുപക്ഷ പ്രവര്‍ത്തകരല്ലാത്ത ആരെയും ഇത്തരം സ്ഥലങ്ങളില്‍ താല്കാലിക ജീവനക്കാരായി നിയമിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. ഇന്റവ്യൂ ബോര്‍ഡും, നിയമനാധികാരിയും എല്ലാം സിപിഎം തന്നെയാകുമ്പോള്‍ നിയമനവും പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണ്.

ഇത്തരത്തില്‍ പാര്‍ട്ടി ലേബലില്‍ നിയമനം നേടുന്നവരില്‍ നിന്നും പാര്‍ട്ടി ഫണ്ടെന്ന പേരില്‍ പണം പറ്റുന്നവരുമുണ്ട് അതല്ലെങ്കില്‍ നിയമനാധികാരിയായ ഉദ്യോഗസ്ഥന്റെ പേരിലും പണം പിരിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. കൂടാതെ പാര്‍ട്ടിയുടെ ബ്രാഞ്ച് തലം മുതലുള്ള എല്ലാ പരിപാടികളുടെയും പിരിവ് മുടങ്ങാതെ നല്കുകയും വേണം. പാര്‍ട്ടി പത്രം പാര്‍ട്ടി ചാനല്‍ എന്നിവയുടെ വരിക്കാരാവുകയും , പാര്‍ട്ടി വിളിക്കുന്ന പരിപാടികളിലൊക്കെ പങ്കെടുക്കുകയും വേണം. പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടിയാലും ഇല്ലെങ്കിലും പാര്‍ട്ടി അടിമയായി തന്നെ ജീവിക്കണം.

അല്ലെങ്കില്‍ അടുത്ത ദിവസം തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിടുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ബ്രാഞ്ച് കമ്മിറ്റി മുതല്‍ ഇത്തരം നടപടികളാണ് നടന്നു വരുന്നത്. ഉദ്യോഗസ്ഥാന്‍മാരെ ഭീഷണിപ്പെടുത്തിയും നിയമനങ്ങള്‍ നേടിയെടുക്കാറുണ്ട്. താല്കാലിക നിയമനത്തിലൂടെ പാര്‍ട്ടിക്കാര്‍ ജോലി ചെയ്യുന്ന പോസ്റ്റുകളൊന്നും പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാറില്ല. അഥവാ റിപ്പോര്‍ട്ട് ചെയ്താല്‍ ആ ഉദ്യോഗസ്ഥന്‍ സഖാക്കളുടെ കടുത്ത വെല്ലുവിളിയെ നേരിടേണ്ടി വരും.

പല ഓഫീസുകളിലും , വകുപ്പിലും ചില പ്രത്യേക പോസ്റ്റുകള്‍ കാലങ്ങളായി താല്കാലികമായി തുടരുകയാണ്. ആ പോസ്റ്റുകളൊന്നും നാളിതുവരെ പി എസ് സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിട്ടില്ല. എന്നിട്ടും പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് വിചിത്രമായി തോന്നുന്നത് പിന്‍വാതിലിലൂടെ ആരെയും നിയമിച്ചിട്ടില്ലെന്ന്. എന്നാല്‍ യുഡിഎഫ് ഭരണകാലത്തും പിന്‍വാതില്‍ നിയമനത്തിന് കുറവില്ലായിരുന്നു. അവിടെ യോഗ്യരായ കുറച്ചു പേരെയെങ്കിലും പാര്‍ട്ടിക്കാരല്ലാത്തവരെ നിയമിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഇത്രയധികം അധികാര ദുര്‍വിനിയോഗം നടത്തി പാര്‍ട്ടി വളര്‍ത്തുന്ന നയം സമീപകാലത്തൊന്നും കേരളം കണ്ടില്ലെന്നതാണ് വസ്തുത.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (47 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (59 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends