Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പോപുലർ ഫ്രണ്ട് നേതാവ് റൗഫിനെ പാലക്കാട് തെളിവെടുപ്പിനെത്തിച്ചു എൻ .ഐ .എ. സമഗ്ര അന്വേഷണത്തിലേക്ക്

09 NOVEMBER 2022 04:38 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ തുടര്‍ന്ന് രാജ്യത്താകമാനം നടത്തിയ എന്‍ ഐ എ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത്. വിദേശത്ത് നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി തുക എത്തിയിരുന്നത് പോപ്പുലര്‍ ഫ്രണ്ട് വഴിയാണെന്നും യുവാക്കളെ വഴി തെറ്റിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിലെത്തിക്കാന്‍ ഈ തുക ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ചുക്കാന്‍ പിടിച്ച സി.എ.റൂഫിനെ കഴിഞ്ഞ ദിവസം എന്‍ ഐ എ സംഘം പാലക്കാടെത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് വളരെ കനത്ത സുരക്ഷയിലാണ് പാലക്കാട് എത്തിച്ചത്. പാലക്കാട് താലൂക്കാശുപത്രിയ്ക്ക് പിന്നിലും മോര്‍ച്ചറിയുടെ ഭാഗത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ തന്നെ സി.എ .റൗഫിനെ പാലക്കാട് എസ് പി ഓഫീസില്‍ എത്തിച്ചിരുന്നു. അവിടെ നിന്നും കൂടുതല്‍ സുരക്ഷ ഒരുക്കിയ ശേഷമാണ് പാലക്കാട് ജില്ല ആശുപത്രി പരിസരത്തേയ്ക്ക് കൊണ്ടു പോയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെട്ടതിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആശുപത്രിക്ക് പിന്നിലുള്ള മോര്‍ച്ചറിയ്ക്ക് സമീപമാണ് എത്തിയത്.             ഇവിടെ സി.എ.റൗഫും മറ്റ് പ്രധാനപ്പെട്ട നേതാക്കളും ഉണ്ടായിരുന്നു . സുബൈര്‍ കൊല്ലപ്പെട്ട് നിമിഷങ്ങള്‍ക്കകമാണ് ബിജെപി പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. ശ്രീനിവാസനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയത് മോര്‍ച്ചറിയ്ക്ക് സമീപമാണെന്നാണ് എന്‍ ഐ എ കണ്ടെത്തല്‍. ശ്രീനിവാസനെ അദ്ദേഹത്തിന്റെ കടയില്‍ കയറിയാണ് ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. ശ്രീനിവാസനെ വധിക്കാന്‍ ഒരു സംഘം പുറപ്പെട്ടപ്പോള്‍ തന്നെ റൗഫിന്റെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട നേതാക്കള്‍ മോര്‍ച്ചറിയ്ക്ക് സമീപം ഒത്തു കൂടി കേരളത്തില്‍ വധിക്കേണ്ട നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കിയെന്നാണ് വിവരം. കേരളത്തില്‍ വധിക്കേണ്ട ബിജെപി, ആര്‍ എസ് എസ് നേതാക്കളുടെ ലിസ്റ്റും മറ്റ് വിവരങ്ങളും റൗഫില്‍ നിന്നും എന്‍ ഐ എ കണ്ടെടുത്തിട്ടുണ്ട്. ശ്രീനിവാസന്‍ വധക്കേസിലും റൗഫ് പ്രതിയാണ്. കേരളത്തിലേയ്ക്ക് വിദേശത്തു നിന്നും സ്വദേശത്തുനിന്നും ഫണ്ടുകള്‍ സ്വീകരിച്ചതും അവ ചിലവഴിച്ചതും റൗഫ് വഴിയാണ്,. റൗഫാണ് പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി കേരളത്തില്‍ സംസാരിച്ചു കൊണ്ടിരുന്നത്. ചാനല്‍ ചര്‍ച്ചകളിലും ഇയ്യാള്‍ സജീവമായിരുന്നു. കൊലപാതകങ്ങളെ ന്യായീകരിക്കുന്ന തരത്തിലാണ് ഇയ്യാള്‍ പലപ്പോഴും സംസാരിച്ചു കൊണ്ടിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരേധിച്ച ദിവസം കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മുങ്ങിയ ഇയ്യാളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ പതിരാത്രിയ്ക്ക് വീട് വളഞ്ഞ് എന്‍ ഐ എ സംഘം ഇയ്യാളെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇയ്യാള്‍ വീട്ടിലുള്ള വിവരം പോലും കേരള പോലീസ് പോലും അറിയുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയ അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇയ്യാള്‍ക്കെതിരെ കേരള പോലീസിലും കേസ് നിലനില്‍ക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ഫണ്ടിം ഏജന്‍സികളുമായി അടത്ത ബന്ധമുള്ള നേതാവായിരുന്നു റൗഫ്. റൗഫിന് ഫണ്ടിംഗ് നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളേയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.       അന്വേഷണം നടക്കുന്നതിനിടെ അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കുകയും ഉന്നത പോലീസ് അധികൃതര്‍ക്ക് എന്‍ ഐ എ അറിയിപ്പ് നല്കുകയും ചെയ്തിരുന്നു.ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തലവന് ഭീഷണി സന്ദേശം വന്നത് വളരെ ഗൗരവ്വത്തോടെയാണ് എന്‍ ഐ എ കാണുന്നത്. ശ്രീനിവാസന്‍ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് വിദേശത്ത് നിന്നാണ് വധഭീഷണി സന്ദേശം എത്തിയത്. റൗഫിനെ കേസില്‍ പ്രതിചേര്‍ത്തതിന് ശേഷമാണ് ഇത്തരം ഭീഷണികള്‍ എത്തിയിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. കേരളത്തില്‍ ഇരുപതോളം ആര്‍ എസ് എസ്  ,ബിജെപി നേതാക്കളെ വധിക്കാനോ അപകടപ്പെടുത്താനോ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പാലക്കാട് ആശുപത്രി മോര്‍ച്ചറിയ്ക്ക് സമീപത്ത് വെച്ചാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക അക്രമങ്ങള്‍ നടത്താനാണ് പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ പൊതുജനം ഹര്‍ത്താലിന് എതിരായതും പോലീസ് സുരക്ഷ കൂട്ടിയതും കാരണം അക്രമങ്ങള്‍ സര്‍ക്കാര്‍ വാഹനങ്ങളോടും സര്‍ക്കാര്‍ ഓഫീസുകളോടുമാക്കി ചുരുക്കി. പോപ്പുലര്‍ ഫ്രണ്ട് പലയിടങ്ങളിലും സ്‌ഫേടനങ്ങള്‍ക്കും പദ്ധതിയിട്ടിരുന്നതായും അന്വേഷണ സംഘം വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേരളത്തിലേയ്ക്ക് മറ്റ് സേറ്റേറ്റുകളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിച്ച് തീവ്രവാദ ക്ലാസുകള്‍ നടത്തിക്കുന്ന കാര്യത്തിലും റൗഫാണ് നേതൃത്വം നല്കിയതെന്നും വ്യക്തമായിട്ടുണ്ട്. റൗഫിന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരില്‍ പത്തോളം പേര്‍ എന്‍ ഐ എ കസ്റ്റഡിയിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലെന്നാണ് പോലീസ് പറയുന്നത്. ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെല്ലാം ഒന്നിലധികം കേസുകളില്‍ പ്രതികളാണ്. ഇവരെ സംരക്ഷിക്കാന്‍ റൗഫിന്റെ ബന്ധങ്ങള്‍ സഹായിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാലും സംശയമുള്ള എല്ലാവരും എന്‍ ഐ എ നിരീക്ഷണത്തിലാണ്.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (47 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (59 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends