ബിജു രമേശിന്റെ ആരോപണത്തില്‍ ദുരുദ്ദേശം: മുഖ്യമന്ത്രി

മന്ത്രി കെ.ബാബുവിനെതിരെ ബിജു രമേശ് ഉന്നയിച്ചിരിക്കുന്ന ആരോപണത്തില്‍ ദുരുദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം ഉന്നയിക്കാന്‍ ഒരു വര്‍ഷം വൈകിയതിന് കാരണമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അഴിമതിക്കാരെ ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. എന്നാല്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്താനും അനുവദിക്കില്ല. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയായി മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മദ്യനയത്തില്‍ കൂടുതല്‍ കര്‍ശന നടപടി കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ധനവകുപ്പ് തല്‍ക്കാലം മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജി സംബന്ധിച്ച കാര്യം കെ.എം.മാണിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha