അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ രണ്ടുവയസുകാരന് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് അപകടത്തിൽ രണ്ടുവയസുകാരന് ദാരുണാന്ത്യം. അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞാണ് രണ്ടു വയസ്സുകാരന്‍ മരിച്ചത്. സംഭവത്തിൽ കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ് – റഹീന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം നടന്നത്. ഓട്ടോയില്‍ ഭാര്യ റഹീന, മുജീബിന്റെ അമ്മ എന്നിവരും ഓട്ടോയിലുണ്ടായിരുന്നു. പട്ടത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം.
വീട്ടിലേക്കുള്ള യാത്രയിൽ വഴയില തുരുത്തുംമൂലയില്‍ വെച്ച് ഓട്ടോയുടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. തുടർന്ന് റോഡില്‍ തെറിച്ചുവീണ മുഹമ്മദ് അമാനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പേരൂര്‍ക്കട പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha






















