സംസ്ഥാന സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

സംസ്ഥാനത്ത് സ്‌കൂളുകളുടെ പഠന നിലവാരമുയര്‍ത്തുന്നതില്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.ബി.എസ്.ഇ. സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂര്‍ ദേവമാത സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന സി.ബി.എസ്.ഇ. സ്‌കൂളുകള്‍ പരീക്ഷാഫലത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും നിലവാരത്തില്‍ പത്തുകൊല്ലം മുന്നിലാണ്. ഇതിന് പ്രേരകശക്തിയായതും സി.ബി.എസ്.ഇ. സ്‌കൂളുകളുടെ പ്രവര്‍ത്തനമാണ്.
നമ്മുടെ സ്‌കൂള്‍ കലോത്സവം ലോകത്തെ ഏറ്റവും വലിയ കലാമേളയാണ്. അതിനോട് കിടപിടിക്കുന്ന തരത്തില്‍ സി.ബി.എസ്.ഇ. കലോത്സവവും മാറുന്നു എന്നത് സന്തോഷമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലോത്സവത്തിലെ സ്‌റ്റേജ് മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. പ്രധാന വേദിയായ ദേവമാത പബ്ലിക് സ്‌കൂളിലും സമീപത്തുമായി ഒരുക്കിയിട്ടുള്ള 22 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. നൃത്ത ഇനങ്ങളായ ഭരതനാട്യം, സംഘ നൃത്തം, നാടോടി നൃത്തം കുച്ചിപ്പുടി എന്നിവയ്ക്ക് പുറമേ മാര്‍ഗംകളി, തിരുവാതിര എന്നിവയും മിമിക്രി മത്സരങ്ങളും വെള്ളിയാഴ്ച വേദിയിലെത്തുന്നുണ്ട്.
22 ന് സമാപിക്കുന്ന കലോത്സവത്തില്‍ സ്‌റ്റേജിനങ്ങളില്‍ മൊത്തം 100 മത്സരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്ലാസ് അടിസ്ഥാനമാക്കിയുള്ള നാല് വിഭാഗങ്ങളിലും പൊതുവിഭാഗത്തിലുമാണ് കലാപ്രതിഭകള്‍ മാറ്റുരയ്ക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha