ഗായിക ദലീമ ആലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പിന്നണി ഗായിക ദലീമ ആലപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫ് പാനലില്‍ മത്സരിച്ച ദലീമ അരൂര്‍ ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്.
മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതുകൊണ്ടും പുരോഗമന നിലപാടുകളോടുള്ള താല്‍പര്യം കൊണ്ടുമാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ദലീമ പറഞ്ഞു.
തദ്ദേശ തിരഞ്ഞെുപ്പില്‍ സിനിമ-സീരിയല്‍ രംഗത്ത് നിന്ന് നിരവധി പേര്‍ മത്സരിച്ചിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നടിയും ടി.വി അവതാരകയുമായ വീണ, എറണാകുളം നോര്‍ത്ത് ഡിവിഷനില്‍ ശിവസേന സ്ഥാനാര്‍ത്ഥിയായി നടി സോണിയ ജോസ്, കോഴിക്കോട് കോര്‍പറേഷന്‍ അരീക്കാട് വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ അലി അക്ബര്‍, എറണാകുളം കീഴ്മാട് ഡിവിഷനില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി നിര്‍മ്മാതാവ് മമ്മി സെഞ്ച്വറി, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മോഡല്‍ ഹെന്ന മരിയ കെന്നഡി എന്നിവര്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha