അമ്മയുടെ 53കാരനായ കാമുകനോടൊത്ത് 18 കാരിയായ മകള്‍ നാടുവിട്ടു

അമ്മയുടെ കാമുകനുമായി പതിനെട്ടുകാരിയായ പെണ്‍കുട്ടി ഒളിച്ചോടി. ഒരു വര്‍ഷത്തോളമായി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന കാമുകന്‍ അമ്മയോടുള്ള അടുപ്പത്തിന് ഇടെയാണ് മകളുമായി അടുത്തത്. ഒടുവില്‍ കാമകനൊപ്പം മകളും മുങ്ങുകുയായിരന്നു. കോട്ടയം ജില്ലയിലാണ് സംഭവം.
53കാരനാണ് ഈ കാമുകന്‍. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഹണിമൂണിനിടെ യുവതിയെ എറണാകുളത്തുനിന്ന് കസ്റ്റഡിയിലടുത്തു. ഇതിനിടെ കാമുകന്‍ മുങ്ങുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി തനിക്ക് 18 വയസുകഴിഞ്ഞെന്നും പ്രായപുര്‍ത്തിയായതിനാല്‍ തന്റെ ആഗ്രഹപ്രകാരം ജീവിക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു. ഇപ്പോള്‍ 53കാരനെ കാത്തിരിക്കുകയാണ് പെണ്‍കുട്ടി.
കോട്ടയം ജില്ലയിലാണ് സംഭവം. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഇയാള്‍ മേസ്തിരിപ്പണിക്കാണ് തൃശൂരില്‍നിന്നും ഇവിടെയെത്തിയത്. പെണ്‍കുട്ടിയുടെ പിതാവുമായി മദ്യപാനംവഴി ചങ്ങാത്തത്തിലാകുകയും വീട്ടിലെ നിത്യസന്ദര്‍ശകനുമായി ഇയാള്‍. പിന്നീട് ചങ്ങാതിയുടെ ഭാര്യയുമായി അടുപ്പത്തിലാകുകയും ചെയ്തു. ഇതിനിടെയാണ് കൂട്ടുകാരന്റെ മകള്‍ക്ക് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി നാടുവിട്ട് എറണാകുളത്തെത്തിയ ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിയുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് എറണാകുളത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേയ്ക്കും കാമുകന്‍ സ്ഥലം വിട്ടു. തനിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ആരുടെകൂടെ വേണമെങ്കിലും കഴിയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ചേട്ടനോടൊപ്പമേ ജീവിതമൊള്ളൂ എന്നും പറഞ്ഞ് പൊലീസിനെ ഞെട്ടിച്ചു ഈ നവകാമുകി. എന്തായാലും 53കാരന്‍ കാമുകനെ കാത്തിരിക്കുയാണ് ഇപ്പോള്‍ പെണ്‍കുട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha