പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു

പൊമ്പിള ഒരുമൈ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ ഗോമതി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമിതമായി ഗുളികകള്‍ കഴിച്ച ഗോമതിയെ എസ്‌റ്റേറ്റിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് എത്തിച്ചത്. പിന്നീട് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ഐ.സി.യുവിലാണ്.
ഭര്‍ത്താവിന്റെ നടുവേദനക്ക് നല്‍കിയ അലൂമിനിയം ഹൈഡ്രോക്ലോറൈഡ് എന്ന വേദന സംഹാരി ആറെണ്ണം കഴിച്ചതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
അപവാദ പ്രചരണത്തില്‍ മനംനൊന്താണ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് ഭര്‍ത്താവ് അഗസ്റ്റിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പൊമ്പിള ഒരുമൈയില്‍ കടുത്ത അഭിപ്രായ ഭിന്നത തുടരുന്നതിനിടയിലാണ് ഈ സംഭവവികാസം.
മൂന്നാര്‍ സമരത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ച മനോജ്, മണി എന്നിവരില്‍നിന്ന് അകന്ന് വരാന്‍ തയാറാണെങ്കില്‍ പൊമ്പിളൈ ഒരുമൈയില്‍ തുടരാമെന്നും അല്ലെങ്കില്‍ സംഘടനയില്‍ ഗോമതിക്ക് തുടരാനാകില്ലെന്നും സംഘടനയുടെ അധ്യക്ഷപദവി വഹിക്കുന്ന ലിസി സണ്ണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നാലു ദിവസമായി മൂന്നാറില്‍നിന്ന് അപ്രത്യക്ഷയായ ഗോമതിയും മനോജും നാടകീയമായാണ് തിരിച്ചെത്തിയത്. മടങ്ങിയത്തെിയ ഗോമതി, മനോജ്, മണി എന്നിവര്‍ ലിസി പൊമ്പിളൈ ഒരുമൈയുടെ പേരില്‍ പലരില്‍നിന്ന് പണം പിരിച്ചെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു.
ഈ ആരോപണങ്ങള്‍ തെറ്റാണെന്നു സ്ഥാപിക്കാന്‍ കഴിയുമോ എന്ന് ലിസിയെ വെല്ലുവിളിക്കുകയും ചെയ്തു. ഗോമതിയുടെ തെരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തില്‍ ഗോമതിക്കും മനോജിനുമെതിരെ ദേവികുളം പൊലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഗോമതിയെ കാണാതായത്. ഈ ദിവസങ്ങളില്‍ ഗോമതിയും മനോജും തമിഴ്‌നാട്ടില്‍ പോയെന്നും എ.ഐ.എ.ഡി.എം.കെയുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നും വാര്‍ത്ത പരന്നിരുന്നു.
എന്നാല്‍, ഈ ദിവസങ്ങളില്‍ ലിസിയുടെ തോക്കുപാറയിലുള്ള വീട്ടിലായിരുന്നുവെന്നാണ് ഗോമതി പറഞ്ഞത്. കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ബുധനാഴ്ച 40 പേരോളം ചേര്‍ന്ന് ലിസിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നിലപാട് വ്യക്തമാക്കണമെന്ന് ഗോമതിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, ഒന്നും വ്യക്തമാക്കാതെ ഒഴിഞ്ഞുമാറിയ ഗോമതിക്കെതിരെ കടുത്ത നടപടി എടുക്കണമെന്നായിരുന്നു പങ്കെടുത്തവരില്‍ അധികപേരും ആവശ്യപ്പെട്ടത്. ലിസി സണ്ണി, രാജേശ്വരി, മണിമേഖല, സംഗീത, കൗസല്യ എന്നിവരാണ് യോഗത്തിന് നേതൃത്വം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha