സരിതാക്കേസില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച മാറി, പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ള മധ്യ കേരളത്തിലെ യുവ എംഎല്‍എയെ പോലീസ് ചോദ്യം ചെയ്യും

രാഹുല്‍ പശുപാലനും രശ്മി നായരുമടക്കമുള്ള പെണ്‍വാണിഭ സംഘവുമായി നിരന്തരം ബന്ധപ്പെട്ട മധ്യ കേരളത്തിലെ യുവ എംഎല്‍എ ആരെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകളാണ് വരുന്നത്. മുമ്പും ഈ എംഎല്‍എ സതിരാക്കേസിലുള്‍പ്പടെ ആരോപണ വിധേയനായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ ഇടപാടുകാരായെത്തിയവരില്‍ ഒരു ജനപ്രതിനിധിയുള്‍പ്പെടെ ഉന്നത രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരുമുണ്ട്. മാത്രമല്ല കേരളത്തിലെ ഒരു യുവജന സംഘടനയുടെ നേതാവ് രശ്മിയുമായി അര്‍ധ രാത്രിയും നിരവധി തവണ സംസാരിച്ചതിന്റെ തെളിവുകളും പോലീസിന് സഭിച്ചിട്ടുണ്ട്.
കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെ കൊച്ചി കാക്കനാട് പാലച്ചുവടുള്ള ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ പോലീസ് പിടിച്ചെടുത്ത ലാപ് ടോപ്പാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ \'ടോപ് സീക്രട്ടു\'കളുടെ ചുരുളഴിച്ചത്. വാണിഭസംഘത്തിന്റെ പ്രധാന ഇടപാടുകാരുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക ഫയല്‍തന്നെ ലാപ്‌ടോപ്പില്‍ സൃഷ്ടിച്ചിരുന്നെന്നാണ് സൂചന. പാസ്‌വേഡ് അറിയാത്തതിനാല്‍ ലാപ്‌ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്ന പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഫയലുകള്‍ തുറന്നത്.
ഓരോ ഇടപാടുകാരുടേയും പേരുകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഇവര്‍ കൊടുത്ത പണത്തിന്റെ കണക്കും ബാക്കി നല്‍കാനുള്ള പണത്തിന്റെ കണക്കും ഫയലുകളില്‍ ഉണ്ടായിരുന്നു.ഓരോരുത്തരുമായും ഇടപാടുകള്‍ നടത്തിയ തീയതിയും ഇനി ബന്ധപ്പെടാനുള്ള തീയതികളും ഫയലുകളില്‍ ഉണ്ടായിരുന്നതായാണു സൂചന. ഈ പട്ടികയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെയും ഒരു എം.എല്‍.എയുടെയും ചില ബിസിനസ് പ്രമുഖരുടെയും പേരുകള്‍ ഇടംപിടിച്ചത്. അതേസമയം, ലാപ്‌ടോപ്പ് പോലീസിന് തുറക്കാനായില്ലെന്നും ഫോറന്‍സിക് ലാബിലേക്ക് അയച്ചു പരിശോധിക്കാനാണ് തീരുമാനമെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ലക്ഷങ്ങള്‍ മറിഞ്ഞ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ എം.എല്‍.എയും കുരുങ്ങിയത് അന്വേഷണ സംഘത്തെ വെട്ടിലാക്കിയിട്ടുണ്ട്. രാഹുല്‍ പശുപാലന്‍ താമസിച്ചിരുന്ന ഫഌറ്റില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘം ലാപ്‌ടോപ്പിനു പുറമേ ഒരു ഐപാഡ്, ഹാര്‍ഡ് ഡിസ്‌ക്കുകള്‍, പെന്‍ െ്രെഡവുകള്‍, ഇംഗ്ലീഷ് മാഗസിനുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. കേസന്വേഷണത്തില്‍ നിര്‍ണായകമായേക്കാവുന്ന ഒട്ടേറെ തെളിവുകള്‍ റെയ്ഡില്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha