എന്‍ജിനിയറിംഗിനു സഹപാഠിയായിരുന്ന രഞ്ജീഷിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് ആസിഡ് അക്രമത്തിന് പ്രകോപനമായത്; പ്രതിയെ റിമാന്‍ഡ് ചെയ്തു

കൊച്ചി നേവല്‍ബേസ് ഉദ്യോഗസ്ഥയായ യുവതിയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
കോട്ടയം ഇലഞ്ഞി നടുവിലേടത്ത് രഞ്ജീഷ്(25) ആണ് റിമാന്‍ഡിലായത്. പള്ളിപ്പുറം സ്വദേശിനി ശാരിമോളുടെ ദേഹത്ത് ആസിഡൊഴിച്ചെന്നാണ് കേസ്.
കഴിഞ്ഞ 11- ന് വൈകുന്നേരം ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിന് സമീപം സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് പിന്നാലെ ബൈക്കിലെത്തിയ രഞ്ജീഷ് ശാരിമോളുടെ ദേഹത്ത് ആസിഡൊഴിച്ചത്. ഒളിവിലായിരുന്ന പ്രതിയെ സേലത്തുനിന്നാണ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ഇയാളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. എന്‍ജിനിയറിംഗിനു സഹപാഠിയായിരുന്ന രഞ്ജീഷിന്റെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് അക്രമത്തിന് പ്രകോപനമായത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശാരി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha