ഓപ്പറേഷന്‍ ബിഗ് ഡാഡി തുണച്ചു; ഐ.ജി ശ്രീജിത്തിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്

രാഹുല്‍ പശുപാലന്റെയും രശ്മി ആര്‍. നായരുടെയും നേതൃത്വത്തില്‍ നടന്നുവന്ന സെക്‌സ് റാക്കറ്റിനെ കുടുക്കിയതിന് പിന്നാലെ ഐ.ജി എസ്. ശ്രീജിത്തിന് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വിവാദ വ്യവസായിയുമായ കെ.എ റൗഫുമായുള്ള ബന്ധത്തിന്റെ പേരില്‍ ശ്രീജിത്തിനെതിരെ നടന്നുവന്നിരുന്ന അന്വേഷണത്തിലാണ് അദ്ദേഹത്തിന് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.
പോലീസ് അക്കാദമി ഡയറക്ടറായിരിക്കെ മുന്‍ പോലീസ് മേധാവി കെ.എസ് ബാലസുബ്രഹ്മണ്യന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. കെ.എ റൗഫുമായി ഗൂഢാലോചന നടത്തി മലപ്പുറം ജില്ലാ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അഴിമതിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരിലാണ് ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. റൗഫും ശ്രീജിത്തും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലെ മേലുദ്യോഗസ്ഥര്‍ക്കെതിരായ പരാമര്‍ശങ്ങളും അദ്ദേഹത്തിന്റെ തൊപ്പി തെറിപ്പിച്ചു.
ശ്രീജിത്തിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ 2013 ഫെബ്രുവരി 6 മുതല്‍ ജൂണ്‍ 26 വരെ ശ്രീജിത്ത് സസ്‌പെന്‍ഷനിലായിരുന്ന കാലയളവ് സര്‍വീസ് റെക്കോര്‍ഡില്‍ ജോലി കാലയളവായി പരിഗണിക്കാനും ഇക്കാലയളവിലെ ശമ്പളം അടക്കം എല്ലാ ആനുകൂല്യങ്ങളും നല്‍കാനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം.
മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. 2013 ജൂണിലാണ് ശ്രീജിത്തിനെ കര്‍ശന വാണിംഗ് നല്‍കി സര്‍വീസില്‍ തിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മറ്റ് നടപടികള്‍ പിന്‍വലിച്ചു. ഇപ്പോള്‍ ജിജി തോംസണ്‍ ക്ലീന്‍ ചിറ്റ് നല്‍കുക കൂടി ചെയ്തതോടെ അദ്ദേഹം പൂര്‍ണ്ണമായും കുറ്റവിമുക്തനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha