ആറ്റിങ്ങലില്‍ ബസ് പാലത്തില്‍നിന്ന് മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു

ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് തലകീഴായി മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. വൈകിട്ട് അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. ചിറയിന്‍കീഴ് കോരാണിയില്‍ നിന്ന് ആറ്റിങ്ങലിലേക്ക് പോയ ഐശ്വര്യ എന്ന സ്വകാര്യബസാണ് അപകടത്തില്‍ പെട്ടത്.
പാലത്തിന്റെ ഇടത് കൈവരികള്‍ തകര്‍ത്ത ബസ് ആറ്റിന്‍കരയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കൈവരിയില്‍ തൂങ്ങിക്കിടന്ന ബസില്‍ നിന്ന് യാത്രക്കാരെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. വിദ്യാര്‍ഥികളടക്കം മുപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ 12 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha