കൊച്ചിയില്‍ സമാന്തര പോലീസുമായി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍, പോലീസിന്റെ കളി ഇനി കോടതിയിലേക്ക്

വിരമിച്ച എസ്.പി. സുനില്‍ ജേക്കബ് സമാന്തര പോലീസ് സ്‌റ്റേഷന്‍ നടത്തുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിക്കു സമീപം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനു മുന്നിലാണു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സിയെന്ന പേരില്‍ കേസുകള്‍ അന്വേഷിക്കുന്നതെന്നും കേസുകളില്‍ ഇടപെടുന്നതു സര്‍വീസിലുള്ള പോലീസുകാരെ ഉപയോഗിച്ചാണെന്നും പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. അസഫ് അലി കോടതിയില്‍ ബോധിപ്പിച്ചു.
ഇരുപതുവര്‍ഷത്തോളം കൊച്ചി നഗരത്തില്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചയാളാണ് സുനില്‍ ജേക്കബ്. അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരാണു നഗരത്തില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നയത്.
കീഴുദ്യോഗസ്ഥരായിരുന്നവരെ ഉപയോഗിച്ച് അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ ഇടപെടുകയും ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നതാണ് രീതി അസഫ് അലി വിശദീകരിച്ചു.
റേഞ്ച് ഐ.ജിയായിരുന്ന എം.ആര്‍. അജിത്കുമാറിന്റെ വ്യക്തിവിരോധംമൂലം പോലീസ് പീഡിപ്പിക്കുെന്നന്നും ഓഫീസിലും വീട്ടിലും നിരീക്ഷണം ഏര്‍പ്പെടുത്തുന്നെന്നും ചൂണ്ടിക്കാട്ടി സുനില്‍ ജേക്കബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ വിശദീകരണം. ഐ.ജി: എം.ആര്‍. അജിത്കുമാറിന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരുമായി ബന്ധമുണ്ടെന്നു താന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിക്കു മൊഴിനല്‍കിയതും ബ്ലൂ ബ്ലാക്ക് മെയിലിങ് തട്ടിപ്പ് കേസില്‍ ഐ.ജിക്കു പങ്കുണ്ടെന്നു വ്യക്തമാക്കിയതും മൂലമാണ് തന്നെ പീഡിപ്പിക്കുന്നതെന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കണമെന്നു വ്യക്തമാക്കി ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha