മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു

മൂടല്‍മഞ്ഞ് മൂലം റണ്‍വേ കാണാന്‍ കഴിയാതിരുന്നതിനാല്‍ പുലര്‍ച്ചെ കൊച്ചിയിലേക്ക് വന്ന മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ തിരിച്ചു വിട്ടു. രാവിലെ 3.15 ന് അബുദാബിയില്‍ നിന്നും വന്ന എത്തിഹാദിന്റെ ഇവൈ 280-ാം നമ്പര്‍ വിമാനം, ദുബായില്‍ നിന്നും രാവിലെ 3.05 ന് വന്ന എമറൈറ്റ്‌സിന്റെ ഇകെ 532-ാം നമ്പര്‍ വിമാനം, ബഹറിനില്‍ നിന്നും പുലര്‍ച്ചയ്ക്ക് 3.30ന് വന്ന ഗള്‍ഫ് എയറിന്റെ ഇഎഫ് 270-ാം നമ്പര്‍ വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.
എത്തിഹാദിന്റെ ഇവൈ 280 ാം നമ്പര്‍ വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു. ഇത് 6.30നു തിരികെ കൊച്ചിയില്‍ എത്തി ഏഴിന് അബുദാബിയിലേക്ക് പോയി. ദുബായ് എമറൈറ്റ്‌സ് വിമാനവും ഗള്‍ഫ് എയറിന്റെ ഇഎഫ് 270-ാം നമ്പര്‍ വിമാനവും തിരുവനന്തപുരത്തേക്കാണ് തിരിച്ച് വിട്ടത്. ഗള്‍ഫ് എയര്‍ വിമാനം 6.45ന് തിരിച്ച് വന്ന് 7.15ന് ബഹറിനിലേക്ക് പോയി. എമറൈറ്റ്‌സ് വിമാനം 6.30ന് തിരികെ എത്തിയെങ്കിലും ക്രൂവിന്റെ പറയ്ക്കല്‍ സമയം കഴിഞ്ഞതുകൊണ്ട് ഉച്ചകഴിഞ്ഞ് 1.30ന് മാത്രമേ പോകുകയുള്ളു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha