പണവും പോയി മാനവും പോയി... ഒറ്റ രാത്രിയ്ക്കായി അരലക്ഷത്തില്‍ കൂടുതല്‍ വലിച്ചെറിഞ്ഞവര്‍ അങ്കലാപ്പില്‍; ലിസ്റ്റില്‍ ടെസ്റ്റിന് വേണ്ടി പോയവര്‍ മുതല്‍ യുവ എംഎല്‍എ വരെ

പണവും പോയി മാനവും പോകുമെന്ന അവസ്ഥയിലാണ് രശ്മി ആര്‍ നായരുമായി ബന്ധപ്പെട്ട ആള്‍ക്കാരുടെ അവസ്ഥ. ഇതില്‍ ടെസ്റ്റ് ചെയ്യാനായി പോയവര്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ ഉണ്ടെന്നാണ് അറിയുന്നത്. മധ്യകേരളത്തിലെ അറിയപ്പെടുന്നയാളാണ് യുവ എംഎല്‍എ. കടം മേടിച്ചും തിരിമറി നടത്തിയുമാണ് ഇടപാടിന് പലരും പതിനായിരങ്ങള്‍ കണ്ടെത്തിയത്. 50,000ന് മുകളിലാണ് ഇടപാടിന് റേറ്റ് എന്നത് പലരേയും കണ്ണു തള്ളിപ്പിച്ചു. എങ്കിലും അമ്പതിനായിരത്തിന്റെ സുഖത്തിനായി അവര്‍ ചാടി വീണു. എന്നാല്‍ ഒറ്റ രാത്രി കൊണ്ട് 50,000 രൂപ ആവിയായതോര്‍ത്തിരുന്നപ്പോഴാണ് രശ്മിയും സംഘവും പിടിയിലായത്. അതോടെ പൈസ പോയവരും അങ്കലാപ്പിലായി. പൈസ ഇനിയും ഉണ്ടാക്കാം മാനം പോയാലോ...
ഏഴുമാസംകൊണ്ട് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലൂടെ ചുംബന സമരനായകരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും സമ്പാദിച്ചത് 15 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. വാണിഭത്തിന്റെ മുഖ്യ ഇടനിലക്കാരിലൊരാളായ അക്ബര്‍ വഴി മാത്രം രശ്മി ഇരുപത്തിയഞ്ചിലേറെ പേരുമായി അനാശാസ്യത്തിലേര്‍പ്പെട്ടു.
30,000 മുതല്‍ 80,000 രൂപവരെയാണ് ഇടപാടുകാരില്‍നിന്ന് ഈടാക്കിവന്നത്. അക്ബറിന്റെ ഇടനിലയില്ലാതെ സ്വന്തംനിലയിലും രാഹുലും രശ്മിയും ഇടപാടുകള്‍ നടത്തി. ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ഉന്നത െ്രെകംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ, കര്‍ണാടകത്തില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന മൊഴിയുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ബംഗളുരു പോലീസ് ഉടന്‍ കേരളത്തിലെത്തും.
മൊഴിയെക്കുറിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ തകര്‍ക്കാന്‍ രൂപീകരിച്ച ഓപ്പറേഷന്‍ ബിഗ്ഡാഡിയുടെ മേധാവി െ്രെകംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത് ബംഗളുരുവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. രാഹുല്‍ ഉള്‍പ്പെടെ പിടിയിലായവരില്‍ ആരെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്നും െ്രെകംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. രാഹുലിന്റെ എറണാകുളം കാക്കനാട്ടെ ഫഌറ്റില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പും ഐ പാഡും മൊബൈല്‍ ഫോണുകളും പരിശോധിച്ചു. പ്രതികളുടെ സംസ്ഥാനാന്തര ബന്ധം സ്ഥിരീകരിച്ചുകഴിഞ്ഞു. രശ്മിയുമായി ഇടപാടു നടത്തിയവരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സമ്പന്നരും പ്രമുഖരുമുണ്ട്. ഉയര്‍ന്ന തുകയ്ക്കായി രശ്മി വിലപേശലുകള്‍ നടത്തിയിരുന്നെങ്കിലും പണം അത്യാവശ്യമായിരുന്ന ഘട്ടങ്ങളില്‍ വീട്ടുവീഴ്ചയ്ക്കു തയാറായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha