രാഹുലും രശ്മിയും കുറ്റാരോപിതര്‍ മാത്രമെന്ന് കിസ്സ് ഓഫ് ലൗ പ്രവര്‍ത്തകള്‍, കുറ്റക്കാരാക്കിയത് മാധ്യമങ്ങളെന്നും പഴി

രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഒണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ കുറ്റാരോപിതര്‍ മാത്രമെന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍. ഇന്നലെ എറണാകുളം പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇവരുടെ പ്രതികരണം. രാഹുലും രശ്മിയും കുറ്റാരോപിതര്‍ മാത്രമാമെന്നും പൊലീസിനെ ആശ്രയിച്ച് മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും വാര്‍ത്താസമ്മേളനം നടത്തിയ കിസ്സ് ഓഫ് ലൗ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കുറ്റം തെളിയിക്കപ്പെടുംവരെ രാഹുല്‍ കുറ്റവാളിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കിസ്സ് ഓഫ് ലൗ കൂട്ടായ്മയിലെ അംഗങ്ങളായ ഹരീഷ് വാസുദേവന്‍, ജോളി ചിറയത്ത്, ലാസര്‍ ഷൈന്‍, ഷാഹിന നഫീസ എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്. മാദ്ധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും പശുപാലനെ തള്ളിപ്പറയാന്‍ ഇവര്‍ കൂട്ടാക്കിയില്ല. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാള്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും കെ.എം മാണിയുടെയും അബ്ദുല്‍നാസര്‍ മ്ദനിയുടെയുമെല്ലാം കേസുകളില്‍ തങ്ങള്‍ക്ക് ഇതേ നിലപാടാണെന്ന് ഇവര്‍ ചുണ്ടിക്കാട്ടി. അങ്ങനെയാണെങ്കില്‍ സോളാര്‍കേസുമായി ബന്ധപ്പെട്ട് ഒരു കുറ്റവും ചുമത്തിയിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ കരണത്തടക്കണമെന്ന് എന്തിനാണ് താങ്കള്‍ ഫേസ്ബുക്ക് പോസറ്റ് ഇട്ടത് എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഹരീഷ് വാസുദേവന്‍ മുറുപടി പറയാതെ സമര്‍ഥമായി ഒഴിയുകയും ചെയ്തു.
ആ കാര്യം ചര്‍ച്ചചെയ്യാനായി വേണമെങ്കില്‍ ഒരു വാര്‍ത്താസമ്മേളനം കൂടി വിളിക്കാമെന്നും ഇപ്പോള്‍ ചുംബസമരക്കാര്യമാണ് ചര്‍ച്ചചെയ്യുന്നതെന്നും പറഞ്ഞ് ഹരീഷ് തടിയെടുക്കയായിരുന്നു. പെണ്‍വാണിഭത്തിന് രാഹുല്‍ പശുപാലനും രശ്മി നായരും ചുംബന സമരം മറയാക്കിയെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ആധാരമായ തെളിവുകള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്നും കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാത്ത ആഭ്യന്തര മന്ത്രിയുടെ ഇത്തരം പ്രസ്താവനകള്‍ മര്യാദകെട്ടതും ജനാധിപത്യ വിരുദ്ധവുമാണ്.
കൂട്ടായ്മയുടെ ഫേസ്ബുക് പേജ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ഒരിക്കലും രാഹുലിനെ അനുവദിച്ചിട്ടില്ല. രാഹുല്‍ പശുപാലനെതിരായ ആരോപണങ്ങള്‍ ചുംബന സമരക്കാരുടെ അക്കൗണ്ടില്‍ എഴുതേണ്ടതില്ല. ഫാസിസം വീട്ടുമുറ്റത്തത്തെിയ ഘട്ടത്തില്‍ രൂപപ്പെട്ട കൂട്ടായ്മയെ തകര്‍ക്കാനാണ് മാദ്ധ്യമങ്ങളടക്കം ശ്രമിക്കുന്നതെന്നും കൂട്ടായ്മ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
കിസ് ഓഫ് ലവ് സമരത്തില്‍ പങ്കടെുത്ത രണ്ടു പേരുടെ അറസ്റ്റ് ആ സമരത്തിനെതിരാക്കി മാറ്റുന്നത് ശരിയല്ല. ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഈ സമരത്തിന് വ്യക്മതായ നേതൃത്വം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രാഹുല്‍ പശുപാലനെ ചുംബനസമര നേതാവായി വിശേഷിപ്പിക്കാന്‍ കഴിയില്ല. അനേകം ആളുകളുടെ കൂട്ടായ്മയാണ് കിസ് ഓഫ് ലവ്. ഇതിന് നേതാക്കളോ മുഴുവന്‍ സമയ പ്രവര്‍ത്തകരോ ഇല്ല. ആശയത്തെ മുന്‍നിര്‍ത്തി പലഭാഗത്തുനിന്നുണ്ടായ കൂട്ടായ്മയായിരുന്നു ഇത്. പുതിയ സാഹചര്യത്തിലും സമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ചുംബന സമരവുമായി മുന്നോട്ടുപോകുഇവര്‍ പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമം വെളിച്ചത്തുകൊണ്ടുവരാന്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം അവഗണിക്കപ്പെടുകയാണെന്നും കൂട്ടായ്മ ആരോപിച്ചു. കിസ് ഓഫ് ലവ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറോളം പേര്‍ ഒപ്പിട്ട പ്രസ്താവനയും കൂട്ടായ്മ പുറത്തിറക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha