വിജിലന്‍സിനെതിരെ ഹൈക്കോടതി, ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകില്ലെന്നു നിരീക്ഷണം

വിജിലന്‍സിനെതിരെ ഹൈക്കോടതി. ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വകമാകില്ലെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം. സിബിഐപോലൊരു കേന്ദ്ര ഏജന്‍സിക്ക് എന്തുകൊണ്ട് ഈ കേസ് കൈമാറുന്നില്ലെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ നിരീക്ഷിച്ചു.
കെ.എം. മാണിക്കെതിരേ വിജിലന്‍സ് നടത്തുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സണ്ണി മാത്യു എന്ന ആള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേസ് അന്വേഷണത്തിന്റെ സ്വഭാവംതന്നെ ചോദ്യം ചെയ്തു ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്.
ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി മാണി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അവകാശപ്പെടുമ്പോള്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമാകുമോ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കേസ് അന്വേഷിക്കാന്‍ സിബിഐയെ പരിഗണിച്ചുകൂടേയെന്നും കോടതി ചോദിച്ചു. എന്നാല്‍ സിബിഐ അന്വേഷണത്തെ അഡ്വക്കറ്റ് ജനറല്‍ എതിര്‍ത്തു. കേസ് ഇന്ന് ഉച്ചയ്ക്ക് 1.45ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഈ സമയത്ത് സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് തന്നെ കേസില്‍ വിധി പറയുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയോ ഹര്‍ജി തള്ളുകയോ ആവും ചെയ്യുകയെന്നും വാക്കാര്‍ പാരമര്‍ശിച്ചിട്ടുണ്ട്.
കെ.എം. മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ജഡ്ജി ഇല്ലിക്കാടന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കി റിവിഷന്‍ ഹര്‍ജിയിലാണ് നിരീക്ഷണം. ഇത് നല്‍കിയിരക്കുന്നത് ഒരു ബാറുടമയാണ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ബാര്‍ കോഴ സംബന്ധിച്ച കേസില്‍ കക്ഷിയായിരുന്ന ബാറുടമയും തൊടുപുഴ സ്വദേശിയുമായ സണ്ണി മാത്യുവാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ഈ കേസിലാണ് സിബിഐയുടെ സാധ്യതകള്‍ കോടതി തേടുന്നത്.
\'സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണ\'മെന്ന കോടതി പരാമര്‍ശം മന്ത്രിയുടെ രാജിയില്‍ കലാശിച്ചു. തുടരന്വേഷണം വേണമെന്ന വിധിക്കെതിരെയാണ് ഇപ്പോള്‍ വീണ്ടും റിവ്യൂ ഹര്‍ജി നല്‍കിയിരിക്കുന്നത്. ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരായ കേസില്‍ തുടരന്വേഷണം നടത്താന്‍ ഒക്ടോബര്‍ 29നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. വിജിലന്‍സ് കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷന്‍ നടപടിക്ക് സാധ്യതയില്ലെന്ന അന്തിമ റിപ്പോര്‍ട്ട് കണക്കിലെടുക്കാതെ നടത്തിയ ഇടപെടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും ആരോപിച്ചാണ് ഹര്‍ജി. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് മനസ്സിലാക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ച്‌തെന്ന് ഹര്‍ജിയില്‍ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കുന്ന വസ്തുതാ റിപ്പോര്‍ട്ട് വകുപ്പുതല നടപടി മാത്രമാണ്. ഇതിനെ അന്തിമ റിപ്പോര്‍ട്ടായി കാണാനാകില്ല. ഇത് വിളിച്ചുവരുത്തി പരിശോധിച്ച നടപടി തെറ്റാണെന്നും, മാണി കൈക്കൂലി വാങ്ങിയതിനോ ആവശ്യപ്പെട്ടതിനോ തെളിവില്ലാത്ത കേസില്‍ തുടരന്വേഷണം നടത്തണമെന്ന ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha