41 ദിവസത്തെ വ്രതമെടുത്ത് അയ്യപ്പനെ വണങ്ങാന്‍ 14 അംഗ റഷ്യന്‍ സംഘം ശബരിമലയിലെത്തി

അയ്യനെ വണങ്ങാന്‍ റഷ്യയില്‍ നിന്നു 14 അംഗ സംഘം ശബരിമലയിലെത്തി. സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് സ്വദേശികളായ സംഘം തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷമാണ് എത്തുന്നത്. തുളസിമാല ധരിച്ച് 41 ദിവസത്തെ വ്രതം നോറ്റ് ആത്മസംതൃപ്തിയോടെയാണ് ഇവര്‍ സന്നിധാത്ത് എത്തിയത്. ഒപ്പം മലയാളി സുഹൃത്തുക്കളും ഉണ്ടായിരുന്നു.
പരമ്പരാഗത കാപാതയിലൂടെ കാല്‍ടയാത്ര ഇവര്‍ക്ക് ഒട്ടും ദുഷ്‌കരമായിരുന്നില്ല. ഇലിയാ പതുക്കോവയെന്ന ഇന്ദുചൂഢന്‍ (45) നാണ് സംഘത്തിന്റെ പെരിയസ്വാമിയായത്. ഇടുക്കി വളകോട് കളരിയഭ്യസിക്കാനെത്തിയ കാലം മുതല്‍ ഇന്ദുചൂഢന്‍ ശബരീശസന്നിധിയില്‍ മുടങ്ങാതെത്തുന്നുണ്ട്. ഇക്കുറി നേരത്തേ തന്നെ മാലയിട്ട് വ്രതം നോറ്റ് മറ്റ് സംഘാംങ്ങളെക്കൂട്ടിയാണ് കേരളത്തിലെത്തിയത്. അയ്യനെ കാണാന്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി സന്നിധാനത്തെത്തിയ ഇവര്‍ ബുധാഴ്ച നിര്‍മാല്യദര്‍ശവും കഴിഞ്ഞ് വീണ്ടും വരണമെന്ന ആഗ്രഹത്തോടെ
യാത്രയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha